കുഞ്ഞ് കരഞ്ഞു, ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച മാതാപിതാക്കൾ അറസ്റ്റിൽ 

ഗുവാഹത്തി: മൂന്ന് വയസുള്ള ആണ്‍കുഞ്ഞ് കരഞ്ഞതിന് ദേഹത്ത് ചൂടുള്ള എണ്ണയൊഴിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍.

അസം കച്ചാർ ജില്ലയിലെ സോനായി പ്രദേശത്താണ് സംഭവം.

അമ്മ ജബ ദാസ് (22), പിതാവ് രാജ്ദീപ് ദാസ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ ശിശു സംരക്ഷണ ഓഫീസർമാരുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരേയും പോലീസ് പിടികൂടിയത്.

കുട്ടി അമിതമായി കരഞ്ഞതിനാണ് മാതാവ് ചൂടുള്ള എണ്ണ ഒഴിച്ചതെന്നും വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്നും അയല്‍വാസികള്‍ പറഞ്ഞു.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

കുട്ടിയെ അമ്മ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

‘കുഞ്ഞ് വലിയ തോതില്‍ കരയുന്നത് കേട്ടതോടെ എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടാവാമെന്ന് സംശയം തോന്നുകയും ഞങ്ങള്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.

അവരാണ് പോലീസിനെ വിവരമറിയിച്ചത്. കുഞ്ഞ് കരഞ്ഞതിനാണ് അമ്മ തിളച്ച എണ്ണ ഒഴിച്ചതെന്നാണ് കരുതുന്നത്’- അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞു.

ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയതായി ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു.

  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു

ചികിത്സയ്ക്കായി സില്‍ച്ചാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ടെന്നും വിഷയത്തെ കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ
[masterslider id="10"]

Related posts