മൂന്നുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു; മരണപെട്ടവരിൽ 2 സഹോദരങ്ങൾ

ബെംഗളൂരു : ഹാസനിൽ സഹോദരങ്ങളുൾപ്പെടെ കുടുംബത്തിലെ മൂന്നുകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു. ബേലൂർ നരസിപുര സ്വദേശികളായ ദീക്ഷിത് (10), സഹോദരി നിത്യശ്രീ (12), ബന്ധു കുസുമ (6) എന്നിവരാണ് മരിച്ചത്.

മൂന്നുപേരും തടാകത്തിന് സമീപം കളിക്കുന്നതിനിടെ ഒരാൾ അബദ്ധത്തിൽ വെള്ളത്തിൽ വീണു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

ഇതേത്തുടർന്ന് മറ്റു രണ്ടുപേരും രക്ഷിക്കാൻ വെള്ളത്തിലിറങ്ങിയപ്പോൾ മൂന്നുപേരും മുങ്ങിപ്പോവുകയായിരുന്നു.

നാട്ടുകാരും പോലീസുംചേർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഹലെബിഡ് പോലീസാണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗതാഗത ജീവനക്കാർക്ക് വേതന പരിഷ്കരണം; ശമ്പളത്തിൽ 12.50 ശതമാനം വർദ്ധനവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts