റേഷൻ കാർഡ് ഉള്ളവർക്ക് വീണ്ടും മുന്നറിയിപ്പ്; ഈ തീയതിക്കുള്ളിൽ ചെയ്തില്ലെങ്കിൽ സൗജന്യ റേഷൻ നിലയ്ക്കും, കാർഡും റദ്ദാകും!

ബെംഗളൂരു: റേഷൻ കാർഡ് ഗുണഭോക്താക്കൾക്ക് ഇ-കെവൈസി (e-KYC) വെരിഫിക്കേഷൻ നടത്തുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി കർണാടക സർക്കാർ ഉത്തരവിട്ടു. ഒക്ടോബർ 20-നകം പൂർത്തിയാക്കണമെന്നിരുന്ന തീയതിയാണ് ഇപ്പോൾ നവംബർ 10 വരെ നീട്ടിയിരിക്കുന്നത്. ഒരു വർഷത്തിലേറെയായി ഇ-കെവൈസി ചെയ്ത 1,15,87,298 ഗുണഭോക്താക്കളോട് വീണ്ടും വെരിഫിക്കേഷൻ ചെയ്യാൻ ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ കാര്യ വകുപ്പ് ഉത്തരവിട്ടതിനെത്തുടർന്നാണ് ഈ നടപടി.

ആരെല്ലാം ഇ-കെവൈസി പൂർത്തിയാക്കണം?

സംസ്ഥാനത്ത് ഒരു വർഷം മുമ്പ് ഇ-കെവൈസി ചെയ്ത ഗുണഭോക്താക്കൾക്ക് പുറമേ, ഇതുവരെ ഇ-കെവൈസി ചെയ്യാത്ത 3,82,362 പേരും, അഞ്ച് വർഷത്തിൽ കൂടുതൽ കാലയളവിൽ ഇ-കെവൈസി ചെയ്ത 54,27,396 ഗുണഭോക്താക്കളും ഉടൻ തന്നെ വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗുണഭോക്താക്കൾക്ക് തുടർവ്യാപാരി സേവനങ്ങളിലും സൗജന്യ റേഷൻ വിതരണത്തിലും തടസ്സങ്ങൾ നേരിടേണ്ടി വരും. കൂടാതെ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം റേഷൻ കാർഡുകൾ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘അന്ന സേവ’ ആപ്പ് വഴി എളുപ്പത്തിൽ വെരിഫിക്കേഷൻ

മറ്റ് സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ജോലി സംബന്ധമായി താമസിക്കുന്ന കർണാടകയിലെ റേഷൻ കാർഡ് ഉടമകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ‘അന്ന സേവ’ മൊബൈൽ ആപ്ലിക്കേഷന്റെ സേവനം രാജ്യത്തുടനീളം വ്യാപിപ്പിച്ചിട്ടുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്തോ അപ്‌ഡേറ്റ് ചെയ്തോ ഉപയോക്താക്കൾക്ക് സ്വന്തം നിലയിൽ ഇ-കെവൈസി പൂർത്തിയാക്കാം. ഇതിനു പുറമെ, സമീപത്തുള്ള ന്യായവില കടകളിലെ ‘അഹാര’ സോഫ്റ്റ്‌വെയർ വഴിയും നേരിട്ട് ഈ പ്രക്രിയ പൂർത്തീകരിക്കാവുന്നതാണ്. നിശ്ചിത തീയതിയായ നവംബർ 10-നകം എല്ലാ അർഹരായ ഗുണഭോക്താക്കളും ഇ-കെവൈസി നടപടികൾ നിർബന്ധമായും തീർക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts