ബെംഗളൂരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങിയ മലയാളി നഴ്സ് ടിപ്പർ ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിന് സമീപം തുമാകുരുവിൽ ട്രെക്കിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന മലയാളി നഴ്സ് ഗുഡ്സ് ലോറിയിടിച്ച് ദാരുണമായി മരിച്ചു. കേരളം സ്വദേശിനിയായ അലീന അമ്മു (23) ആണ് മരിച്ചത്. ബെംഗളൂരു ഇന്ദിരാനഗറിലെ പേയിങ് ഗെസ്റ്റിൽ താമസിച്ചു ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു അവർ.

തുമാകുരുവിലെ പ്രശസ്തമായ ദേവരായദുർഗ മലനിരകളിൽ ട്രെക്കിങ്ങിനായി പോയതായിരുന്നു അലീനയും സുഹൃത്ത് അൽബിനും (24). വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10-ഓടെ ട്രെക്കിങ് കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങിവരുമ്പോഴാണ് ബെംഗളൂരു റൂറൽ നെലമംഗല താലൂക്കിൽ വെച്ച് അപകടമുണ്ടായത്. വീരനഞ്ജിപുരയ്ക്ക് സമീപം വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഗുഡ്സ് ലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അലീന സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് അൽബിൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts