ശത്രുസംഹാര പൂജ; വാക്കുകളിൽ വ്യക്തത വരുത്തി ഡികെ ശിവകുമാർ 

ബെംഗളൂരു: കോണ്‍ഗ്രസ് സർക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തില്‍ കൂടുതൽ വ്യക്തമാക്കി ഡി.കെ.ശിവകുമാർ.

ശത്രുസംഹാരപൂജ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല താൻ പറഞ്ഞത്, മറിച്ച്‌ ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവി രാജരാജേശ്വരിയുടെ വലിയ ഭക്തനാണ് ഞാൻ. ‘ശത്രുസംഹാരപൂജ’ നടന്നത് രാജരാജേശ്വരക്ഷേത്രത്തില്‍ അല്ല എന്ന് എനിക്കറിയാം. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് 15 കിലോമീറ്റർ അകലെയുള്ള സ്വകാര്യ സ്ഥലത്ത് നടന്ന പൂജയെ കുറിച്ചാണ് ഞാൻ പറഞ്ഞത്.’ -ഡി.കെ. ശിവകുമാർ എക്സില്‍ കുറിച്ചു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

‘പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാൻ വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച്‌ പരാമർശം നടത്തിയത്.

രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് അനുഗ്രഹം ലഭിക്കാൻ കുറച്ചുകാലം മുമ്പ് എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ

അതിനാല്‍ എന്റെ വാക്കുകള്‍ സന്ദർഭത്തില്‍ നിന്ന് അടർത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും ഡി.കെ. പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts