കാവേരി നദീജല തർക്കം: സംസ്ഥാനത്തിന് വീണ്ടും തിരിച്ചടി

ന്യൂഡൽഹി: കാവേരി നദീജല പങ്കിടൽ തർക്കത്തിൽ കാവേരി നദീ സംരക്ഷണ സമിതി സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി നിരസിച്ചത്. നിലവിലുള്ള കാവേരി ജല പങ്കിടൽ ഫോർമുലയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതി കോടതിയെ സമീപിച്ചിരുന്നത്.

കർണാടകയ്ക്ക് 70.91 ടിഎംസി വെള്ളം അനുവദിക്കണമെന്നും, സംസ്ഥാനത്തിന്റെ കുടിവെള്ളം, വ്യവസായം, ലിഫ്റ്റ് ഇറിഗേഷൻ, ദ്വിതീയ വിളകൾ, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കുള്ള വിഹിതം ഉറപ്പാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പുതിയ ജല പങ്കിടൽ ഫോർമുല രൂപീകരിക്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയോട് (സിഡബ്ല്യുഎംഎ) നിർദ്ദേശിക്കണമെന്നും സമിതി അഭ്യർത്ഥിച്ചിരുന്നു.

എന്നാൽ, സ്വകാര്യ സംഘടനകളുടെയും സമിതികളുടെയും ഹർജികൾ പരിഗണിക്കാൻ തുടങ്ങിയാൽ സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് അവസാനമുണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കാവേരി വിഷയത്തിൽ കർണാടകയും തമിഴ്‌നാടും തമ്മിൽ നിലവിൽ നിയമപോരാട്ടം നടക്കുന്നുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് സമിതിയുടെ ഹർജി കോടതി തള്ളിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts