പഴയ കാമുകിയെ സഹോദരൻ വിവാഹം കഴിച്ചു; മൂന്ന് പേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ 

ബെംഗളൂരു: ഹോസലിങ്കപുരത്തിലെ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി.

ഹോസ്‌പെറ്റിലെ ആസിഫ് എന്ന യുവാവാണ് അറസ്റ്റിലായത്.

28കാരിയായ വസന്ത, മാതാവ് 50കാരിയായ രാജേശ്വരി, അഞ്ചുവയസുകാരനായ മകന്‍ സായി എന്നിവരാണ് മരണപ്പെട്ടത്.

ആന്ധ്രാപ്രദേശുകാരിയാണ് വസന്ത. ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി അമ്മയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു.

ആറുമാസം മുന്‍പാണ് യുവതി ആരിഫ് എന്ന യുവാവിനെ വിവാഹം കഴിച്ചത്. ആസിഫിന്റെ സഹോദരനാണ് ആരിഫ്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

ആസിഫിന് വസന്തയുമായി മുന്നെ ബന്ധം ഉണ്ടായിരുന്നു.

ആരിഫുമായുള്ള വിവാഹത്തിന് ഇയാള്‍ക്ക് ഇഷ്ടമില്ലായിരുന്നു.

ഇയാള്‍ വീട്ടിലെത്തുകയും മാതാവിനെയും കുഞ്ഞിനെയും ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.

ഈ സമയം വസന്ത ജോലി സ്ഥലത്തായിരുന്നു. തിരിച്ചുവന്ന വസന്തയേയും ഇയാള്‍ കൊലപ്പെടുത്തി.

കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോയെങ്കിലും പോലീസ് പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗോബിക്കും കബാബിനും പിന്നാലെ ഷവർമയും വില്ലനാകുന്നു; ബെംഗളൂരുവിൽ ഷവർമ കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts