നഗരത്തിൽ ആദ്യമായി ബയ്യപ്പനഹള്ളി സ്റ്റേഷനിൽ എസി സ്ലീപ്പിങ് പോഡുകൾ ഇങ്ങെത്തി; ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞചെലവിൽ ഇനി വിശ്രമിക്കാം

ബെംഗളൂരു; ട്രെയിൻ യാത്രക്കാർക്കു കുറഞ്ഞ ചെലവിൽ കിടന്നു വിശ്രമിക്കാനുള്ള എസി പോഡുകൾ (സ്ലീപ്പിങ് പോഡുകൾ) നഗരത്തിൽ ആദ്യമായി ബയ്യപ്പനഹള്ളി എസ്എംവിടി റെയിൽവേ ടെർമിനലിൽ ആരംഭിച്ചു.

ടെർമിനലിലെ ഒന്നാം നിലയിലെ ഫുഡ് കോർട്ടിനു സമീപമാണു 4 പോഡുകൾ പ്രവർത്തനം തുടങ്ങിയത്.

കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ ഒരുക്കുന്നത് അവസാനഘട്ടത്തിലാണ്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മുംബൈ ഛത്രപതി ശിവാജി റെയിൽവേ ടെർമിനസിൽ കഴിഞ്ഞ വർഷം സ്ലീപ്പിങ് പോഡുകൾ സജ്ജീകരിച്ചിരുന്നു.

ഇത് വിജയമായതോടെയാണു കൂടുതൽ സ്റ്റേഷനുകളിലേക്ക് ദക്ഷിണ പശ്ചിമ റെയിൽവേ പദ്ധതി വ്യാപിപ്പിച്ചത്.

സ്ലീപ്പ്സോ എന്ന സ്വകാര്യ കമ്പനിക്കാണു 3 വർഷത്തേക്ക് സ്ലീപ്പിങ് പോഡിന്റെ നടത്തിപ്പു ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജധാനി എക്സ്പ്രസിന് തീപിടിച്ചു; രണ്ട് കോച്ചുകൾ വേർപെടുത്തി; റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts