ബൈക്കപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബൈക്കപകടത്തിൽ മലയാളി നഴ്‌സിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. നെലമംഗലയിൽ ആണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. സപ്തഗിരി കോളേജിലെ രണ്ടാംവർഷ നഴ്‌സിങ് വിദ്യാർഥിയും ചങ്ങനാശ്ശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകനുമായ ആൽബി ജോസഫാണ് (20)മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബെംഗളൂരു -തുമകൂരു ഹൈവേയിലായിരുന്നു അപകടം.  

Read More

അക്കൗണ്ടിലേക്ക് പണം എത്തിയെന്ന് മെസ്സേജ്; പിന്നാലെ വ്യാജമാണെന്ന് കണ്ടെത്തി 

ബെംഗളൂരു: അക്കൗണ്ടിലേക്ക് ആരോ പണം നിക്ഷേപിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള വ്യാജ മെസ്സേജ് ലഭിച്ചതായി പരാതി. ബാങ്കില്‍ നിന്ന് എപ്പോഴും വരുന്നത് പോലെയൊണ് ഒറ്റനോട്ടത്തില്‍ ആ എസ്.എം.എസ് കണ്ടപ്പോഴും തോന്നുക. എന്നാല്‍ തൊട്ടുപിന്നാലെ പണത്തിന് ഒരു അവകാശി എത്തിയപ്പോഴാണ് വന്ന എംഎസ്‌എസ് ഒന്ന് സൂക്ഷിച്ച്‌ വായിച്ച്‌ നോക്കുന്നത്. തട്ടിപ്പ് മണത്തറി‌ഞ്ഞ് തിരികെ വിളിച്ച്‌ നോക്കിയപ്പോള്‍ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുന്നു. ഇത്തരത്തിൽ ഉള്ള അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നഗരത്തിൽ ഐ.ടി രംഗത്ത് പ്രവ‍ർത്തിക്കുന്ന അതിഥി എന്ന യുവതി. ജോലി സംബന്ധമായ ഒരു കോളില്‍ ആയിരുന്നപ്പോഴാണ് അതിഥിക്ക്…

Read More

ബെല്ലാരിയിൽ മൂന്ന് തൊഴിലാളികൾ മുങ്ങി മരിച്ചു

ബെംഗളൂരു : ബെല്ലാരിയിലെ ജിൻഡാൽ സ്റ്റീൽ പ്ലാന്റിൽ ജലവിതരണപൈപ്പ് നന്നാക്കുന്നതിനിടെ മൂന്നുതൊഴിലാളികൾ ടാങ്കിൽ മുങ്ങിമരിച്ചു. ഭുവനഹള്ളി സ്വദേശി ജേദപ്പ (35), ചെന്നൈ സ്വദേശി മഹാദേവൻ (39), ബെംഗളൂരു സ്വദേശി സുശാന്ത് (33) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. തകരാറിലായ ജലവിതരണപൈപ്പ് നന്നാക്കുകയായിരുന്നു മൂവരും. പൈപ്പിലുണ്ടായ തടസ്സം നീക്കിയതോടെ അതീവശക്തിയിൽ വെള്ളം പുറത്തേക്ക് തെറിച്ചു. തുടർന്നാണ് അപകടം ഉണ്ടായത്.

Read More

ട്രാൻസ്‌ജെൻഡറായ പങ്കാളിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റിൽ 

ബെംഗളൂരു: ട്രാൻസ്‌ജെൻഡറായ ലിവ്-ഇൻ പങ്കാളിയെ ടവ്വൽ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് 51 കാരിയായ സ്ത്രീ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. മെയ് 3ന് ഈസ്റ്റേൺ ബെംഗളൂരുവിലെ മുരുഗേഷ്പാലയിലെ വസതിയിലാണ് 42 വയസ്സുള്ള മഞ്ജു നായിക്കിൻ്റെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ പ്രേമ എന്ന യുവതിയ്‌ക്കൊപ്പമാണ് മഞ്ജു താമസിച്ചിരുന്നത്. ഇരുവരുടെയും വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ജുവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ പോലീസ് കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിനൊടുവിൽ പ്രേമയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ട്രാൻസ് പുരുഷനായി ജനിച്ച…

Read More

സംസ്ഥാനത്ത് മഴ തുടരും 

ബെംഗളൂരു: വേനൽ മഴ ഈ മാസം 10 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച രാത്രി നഗരത്തിൽ 39.5 മില്ലി മീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. കൂടിയ താപനില 37 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 24 ഡിഗ്രി സെൽഷ്യസുമാണ്.

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More

വിവാഹിതയായ യുവതിയെ പുനർവിവാഹത്തിനായി ശല്യം ചെയ്തു; ആവശ്യം നിരസിച്ചതിന് പിന്നാലെ യുവാവ് വീടിന് തീയിട്ടു 

ബെംഗളൂരു: വിവാഹിതയും സന്തുഷ്ട കുടുംബവുമുള്ള യുവതിയോട് ഭർത്താവിനെയും വീടിനെയും ഉപേക്ഷിച്ച് കൂടെ വരണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് യുവാവിന്റെ ശല്യം. യുവതി പ്രതിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, പ്രതി അർബാസ് രാത്രിയിൽ യുവതിയുടെ കുടുംബം താമസിച്ചിരുന്ന വീടിന് തീയിട്ടു. ഭർത്താവിൻ്റെ വീട്ടിൽ സന്തോഷകരമായ കുടുംബം നയിക്കുകയായിരുന്നു അവർ. അതിനിടെയാണ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി പ്രതി യുവതിയെ സമീപിച്ചത്. അവൾ അവൻ്റെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് പിന്നാലെയാണ് ശല്യം കൂടിയത്. അവളുടെ മൊബൈൽ നമ്പർ കണ്ടെത്തി, താൻ നിങ്ങളുടെ സുഹൃത്തായിരിക്കുമെന്ന് അറിയിച്ചു. പിന്നീട് യുവതിയുടെ മൊബൈൽ…

Read More

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ അറസ്റ്റിൽ

ബെംഗളൂരു : എട്ടുവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. മദനായകനഹള്ളി സ്വദേശിയായ 56-കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതിമാരുടെ കുട്ടിയാണ് ലൈംഗികാതിക്രമം നേരിടേണ്ടിവന്നത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കുപോയതോടെയാണ് സംഭവം. ഈ സമയത്ത് സ്ഥലത്തെത്തിയ വീട്ടുടമ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞെത്തിയ രക്ഷിതാക്കളെ കുട്ടി വിവരമറിയിച്ചു. ഇതോടെയാണ് രക്ഷിതാക്കൾ മദനായകനഹള്ളി പോലീസിൽ പരാതിനൽകിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.

Read More

നവ കേരള ബസിന്റെ ആദ്യ സർവീസ് മെയ് 5 ന്; ബെംഗളൂരു റൂട്ട് സർവീസ് സമയം ഇങ്ങനെ 

തിരുവനന്തപുരം: നവകേരള ബസ്സിന് അന്തര്‍ സംസ്ഥാന സര്‍വീസ്. ഗരുഡ പ്രീമിയം എന്ന പേരില്‍ മെയ് 5 മുതല്‍ സര്‍വീസ് ആരംഭിക്കും. കോഴിക്കോട് -ബെംഗളൂരു റൂട്ടിലാണ് സര്‍വീസ് നടത്തുക. എല്ലാ ദിവസവും സര്‍വീസ് ഉണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെട്ട് 11.35ന് ബെംഗളൂരു എത്തിച്ചേരുന്ന തരത്തിലാണ് സര്‍വീസ്. ഉച്ചക്ക് 2.30 ന് ബെംഗളൂരുവില്‍ നിന്ന് തിരിക്കുന്ന ബസ് രാത്രി 10.05ന് കോഴിക്കോട് എത്തും. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. നാളെ വൈകിട്ട് 6.30 ന്…

Read More

കനകപുരയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച്‌ കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്. നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത്. കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും…

Read More
Click Here to Follow Us