യുവാവിന്റെ വീട്ടിൽ നിന്നും പരിശോധനയിൽ കണ്ടെടുത്തത് വിഷപാമ്പുകളെയും കാട്ടുപൂച്ചകളെയും

ബെംഗളൂരു: മൈസൂരു സിഐഡി ഫോറസ്റ്റ് സെൽ നടത്തിയ പരിശോധനയിൽ യുവാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് വിഷപ്പാമ്പുകളെയും കാട്ടുപൂച്ചകളെയും. 9 ഇനത്തിൽപ്പെട്ട പാമ്പുകളെയും 4 തരം പൂച്ചകളെയുമാണ് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. വന്യജീവി വിഭാഗത്തിൽ ഉൾപ്പെട്ട പാമ്പുകളെയും പൂച്ചകളെയും അനധികൃതമായി കൈവശം വച്ചതിന് സന്ദീപ് ഏലിയാസ് ദിപു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 4 മൂർഖൻ പാമ്പുകൾ, 2 കാട്ടുപാമ്പ്, 2 വെള്ളിക്കെട്ടൻ, ശംഖുവരയൻ, വരയൻ ചുരട്ട, ഒരു ചുരുട്ടുമണ്ഡലി (അണലി വര്‍ഗത്തിൽപ്പെട്ട പാമ്പ്), മഞ്ഞച്ചേര, നീർക്കോലി, മൂന്ന് മണ്ണൂലി തുടങ്ങിയ പാമ്പുകളെയാണ് ഇയാളിൽ…

Read More

കേരളത്തിലേക്ക് ലഹരി കടത്ത്; മലയാളി ദമ്പതികൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് കേരളത്തിലേക്ക് ലഹരി കടത്തിയിരുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് കടത്തുകയായിരുന്ന 96.44 ഗ്രാം എം.ഡി.എം.എയുമായി മലയാളി ദമ്പതികൾ ആണ് പിടിയിലായത്. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റാഫി എന്നിവരാണ് കോഴിക്കോട് തൊട്ടിൽപാലത്ത് പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എ കടത്തി വടകരയിലെ വിവിധ ഭാഗങ്ങളിൽ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കുറ്റ്യാടി ചുരം ഭാഗത്ത് പോലീസ് വാഹനപരിശോധന നടത്തിയത്. പോലീസിനും എക്സൈസിനും സംശയം തോന്നാതിരിക്കാൻ നാല്…

Read More

മകൾക്കൊപ്പം നടക്കുന്നതിനിടെ വൈദ്യുത തൂണിനടിയിൽപ്പെട്ട് അമ്മ മരിച്ചു

suicide

ബെംഗളൂരു : കനത്ത മഴയെത്തുടർന്ന് മരംവീണ് മറിഞ്ഞുവീണ വൈദ്യുത തൂണിനടിയിൽപ്പെട്ട സ്ത്രീ മരിച്ചു. വിൽസൻ ഗാർഡനിൽ താമസിക്കുന്ന ഹേമാവതി ഹർഷയാണ് മരിച്ചത്. തിങ്കളാഴ്ചരാത്രി എട്ടാം ക്രോസ് റോഡിലായിരുന്നു അപകടം. മകൾ രുചിതയ്ക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്നു ഹേമാവതി. ഈസമയം മരം വീണ് വൈദ്യുതത്തൂൺ മകളുടെ അടുത്തേക്ക് വീഴുന്നത് കണ്ടു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹേമാവതി വൈദ്യുതിത്തൂണിനടിയിൽപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹേമാവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. രുചിതയ്ക്കും തലയ്ക്ക് പരിക്കേറ്റു. വിൽസൻ ഗാർഡൻ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബെംഗളൂരു കോർപ്പറേഷൻ ഫോറസ്റ്റ് സെൽ…

Read More

ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ അപകടം; 3 മരണം

ബെംഗളുരു: ബെംഗളുരു-മൈസൂരു എക്സ്പ്രസ്സ്‌ വേയിൽ ചന്നപട്ടണയ്ക്ക്‌ സമീപം കാർ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ബെംഗളുരു സ്വദേശികളായ രേണുക,മഞ്ജുളമ്മ, സുധീർ എന്നിവരാണ് മരിച്ചത്. മൈസൂരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് എതിർ ദിശയിൽ നിന്നുള്ള മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

Read More

ബന്ദിന് സുരക്ഷ ഒരുക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലി 

ബെംഗളൂരു: കർഷക സംഘടനകളും അനുകൂലികളും ചേർന്ന് സംഘടിപ്പിച്ച നഗരത്തിലെ ബന്ദിന് സുരക്ഷയൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം നൽകിയ ഹോട്ടലിനെതിരെ ക്രിമിനൽ കേസ്. പോലീസിന് നൽകിയ ഭക്ഷണത്തിൽ ചത്ത എലിയുടെ ഫോട്ടോ വൈറലായതോടെ ബെംഗളൂരു ട്രാഫിക് ഡിവിഷൻ ജോയിന്റ് പോലീസ് കമ്മീഷണർ അനുചേത് ഹോട്ടലിനെതിരെയും ഭക്ഷണം നൽകിയ ജീവനക്കാർക്കെതിരെയും നടപടി സ്വീകരിച്ചു. ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകിയവർക്ക് നടപടി എടുക്കുകയും ബന്ധപ്പെട്ട ഹോട്ടലിനെതിരെ ഉടൻ ക്രിമിനൽ കേസെടുക്കാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള യശ്വന്ത്പൂർ ട്രാഫിക്…

Read More

വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ബെംഗളൂരു: വർത്തൂർ മലയാളി അസോസിയേഷൻ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 23, 24 തീയ്യതികളിൽ വർത്തൂരിലെ മധുരശ്രീ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. “വി.എം.എ. നമ്മ ഓണം” പരിപാടിയുടെ പ്രധാന സ്പോൺസർമാരായ റെസിഡൻഷ്യലി, ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ, കംപ്ലീറ്റ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് ലിമിറ്റഡ്, ഫെഡറൽ ബാങ്ക്, ചന്ദ്രൻ ഗുരുക്കൾ & ഫിറ്റ്‌നസ് എക്‌സ്‌ട്രീം ഇന്റർനാഷണൽ എന്നിവയുടെ പ്രതിനിധികൾ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡൻറ് സലാഹ് മുഹമ്മദ് ചടങ്ങിലെ അധ്യക്ഷനായിരുന്നു. വർത്തൂർ മലയാളി അസോസിയേഷൻ സെക്രട്ടറി രഞ്ജിത്ത് രാജു സ്വാഗതവും വൈസ്…

Read More

പള്ളിയിൽ അതിക്രമിച്ച് കയറി മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ

ബെംഗളൂരു: പള്ളിയിൽ അതിക്രമിച്ച് കയറി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച രണ്ടു പേർ അറസ്റ്റിൽ. ബില്ലില സ്വദേശി കീർത്തൻ (20), കൈകമ്പ നെത്തോത സ്വദേശി സച്ചിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ദ ക്ഷിണ കന്നഡ ജില്ലയിലെ കെഡബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബൈക്കിൽ പള്ളിയുടെ വളപ്പിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയായിരുന്നു. കൂടാതെ മുസ് ലിംകളെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ശബ്ദം കേട്ട് പള്ളിയിലെ പുരോഹിതൻ എത്തിയതോടെ രണ്ടംഗ സംഘം സ്ഥലം വിടുകയായിരുന്നു.…

Read More

ഹാസനിൽ കാർ മറിഞ്ഞ് 2മരണം; രണ്ട് പേർക്ക് പരിക്കേറ്റു

ബെംഗളൂരു : ഹാസനിലെ ചന്നരായപട്ടണയിൽ ദേശീയപാതയിൽ കാർ മറിഞ്ഞ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു അഞ്ചെപാളയ സ്വദേശികളായ ധീരജ് (18), ജഗദീഷ് (49) ആണ് മരിച്ചത്. നളിനാക്ഷി, ദുഷ്യന്ത് എന്നിവർക്കാണ് പരിക്കേറ്റത്. നാലുപേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാറിന്റെ ചക്രം പൊട്ടിയതാണ് അപകടകാരണം.

Read More

‘ആന്റി’എന്ന് വിളിച്ചു; എടിഎം സുരക്ഷ ജീവനക്കാരനെ മർദ്ദിച്ച യുവതിയുടെ പേരിൽ കേസ്

ബെംഗളൂരു : ആന്റി എന്നുവിളിച്ചതിന്റെ പേരിൽ എ.ടി.എം. കൗണ്ടറിലെ സുരക്ഷാജീവനക്കാരനെ ചെരിപ്പൂരി അടിച്ച യുവതിയുടെ പേരിൽ കേസ്. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. എ.ടി.എമ്മിൽ നിന്ന് പണമെടുത്തിട്ടും യുവതി പുറത്തുവരാത്തത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാജീവനക്കാരൻ ഇവരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടിരുന്നു. ആന്റി എന്നുവിളിച്ചായിരുന്നു സുരക്ഷാജീവനക്കാരൻ ആവശ്യമുന്നയിച്ചത്. ഇതോടെ പ്രകോപിതയായ യുവതി ഇദ്ദേഹത്തെ ചെരിപ്പൂരി തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് പിന്നീട് യുവതിയെ പിടിച്ചുമാറ്റിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സുരക്ഷാജീവനക്കാരനായ കൃഷ്ണയ്യ യുവതിക്കെതിരേ മല്ലേശ്വരം പോലീസിൽ പരാതിനൽകുകയായിരുന്നു. മല്ലേശ്വരം സ്വദേശിയായ അശ്വനി എന്ന യുവതിയാണ് സുരക്ഷാജീവനക്കാരനെ…

Read More

നഗരത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു

ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്. ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന…

Read More
Click Here to Follow Us