ദർശൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; സുപ്രീംകോടതി വിധി പറയാനായി മാറ്റി

ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്.

ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗ​ത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്.

  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം.

ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.

മൂന്ന് ദിവസം ക്രൂരമായ പീഡനത്തിന് ഇരയാക്കിയതിന് രേണുക സ്വാമിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബെംഗളൂരു പൊലീസിന്റെ കുറ്റപത്രം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts