ന്യൂഡൽഹി: കന്നഡ നടൻ ദർശന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാനായി മാറ്റി. കർണാടക ഹൈകോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹരജി എത്തിയത്. ജസ്റ്റിസ് പാർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. ഇരു വിഭാഗത്തിന്റേയും വാദങ്ങൾ കോടതി കേട്ടിരുന്നു. സംസ്ഥാന സർക്കാറാണ് ദർശന്റെ ജാമ്യാപേക്ഷക്കെതിരെ ഹരജി നൽകിയത്. 2024 ഡിസംബർ 13നാണ് കർണാടക ഹൈകോടതി ദർശന് ജാമ്യം അനുവദിച്ചത്. രേണുകസ്വാമി വധക്കേസിലായിരുന്നു ജാമ്യം. ദർശന് പുറമേ നടി പവിത്ര ഗൗഡ ഉൾപ്പടെ നിരവധി പേർ രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളാണ്.…
Read More