അഹമ്മദാബാദ് : വിമാന ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം വേദനിപ്പിക്കുകയും, ഞെട്ടിക്കുകയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്നും, പരിക്കേറ്റവരെ വേഗത്തിൽ ആശുപത്രികളിൽ എത്തിക്കുവാനും, നല്ല ചികിത്സ ലഭ്യമാക്കുവാനും നിർദേശം നൽകിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി അമിത് ഷായുമായും, സിവില്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായും സംസാരിച്ചു. അമിത് ഷാ അഹമ്മദാബാദിലേക്ക് തിരിച്ചതായാണ് റിപ്പോർട്ട് . അഹമ്മദാബാദ് പോലീസ് കമ്മിഷണറുമായും അമിത് ഷാ ആശയവിനിമയം നടത്തിയാതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതെസമയം…
Read MoreAuthor: WebDesk
പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ; പകർത്തിയത് വനിതാ പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ : പൊലീസുകാരൻ പിടിയിൽ
ഇടുക്കി : പൊലീസ് സ്റ്റേഷനിൽ ഒളിക്യാമറ വെച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം.വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ വൈശാഖാണ് സംഭവത്തിൽ പിടിയിലായത്. സ്റ്റേഷന് സമീപം വനിത പൊലീസുകാർ വസ്ത്രം മാറുന്ന സ്ഥലത്താണ് ഇയാൾ ഒളി ക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തിയത്. ഇത്തരത്തിൽ പകർത്തിയ ദൃശ്യങ്ങൾ ഇയാൾ പൊലീസുകാരിക്ക് അയച്ച് നൽകുകയിരുന്നു. പിന്നാലെ വനിത പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ വൈശാഖിനെ അറസ്റ് ചെയ്‌തു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന കാര്യത്തിൽ…
Read Moreജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ കടുവയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ബെംഗളൂരു : ബിലിഗിരിരംഗന ബേട്ട കടുവസംരക്ഷണകേന്ദ്രത്തിലെ ബേഡഗുളി മേഖലയിൽ കടുവയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു. ബെഡഗുളി സ്വദേശിനി ഹാദിയ രംഗമ്മയാണ് (55) രാവിലെ നടക്കാൻപോയപ്പോൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവാവിനും ഇതേ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. രാമയ്യന പൊടിയ സ്വദേശിയായ രവിക്കാണ് പരിക്കേറ്റത്. അതെസമയം മേഖലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.
Read Moreലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം അഹമ്മദാബാദിൽ തകർന്നു വീണു
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള മേഘാനിയിൽ എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം തകർന്ന് വീണു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം . 242 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രദേശത്ത് നിന്ന് വൻതോതിൽ പുക ഉയരുന്നുണ്ട്. ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് തൊട്ടുപിന്നാലെയാണ് സംഭവം.
Read Moreഫോണുമായി കുരങ്ങൻ മരത്തിന് മുകളിൽ; ഉടമയുടെ രക്ഷയ്ക്കെത്തിയത് വാഴപ്പഴം
ബെംഗളൂരു : യുവതിയുടെ കൈയിലിരുന്ന ഫോൺ തട്ടിപ്പറിച്ച് കുരങ്ങൻ. ബെംഗളൂരുവിലെ ശിവമൊഗ്ഗ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തട്ടിപ്പറിച്ച ഫോൺ മണിക്കൂറുകളോളം കൈവശം വെച്ച കുരങ്ങൻ യുവതിയെ ആശങ്കയിലാക്കി. ഫോൺ തിരിച്ച് നൽകാൻ മറ്റൊരു വഴിയും ഇല്ലെന്ന് കണ്ടതോടെ യുവതി കുരങ്ങന് വാഴപ്പഴം ഓഫർ ചെയ്‌തു. വാഴപ്പഴഴം കിട്ടിയ സന്തോഷത്തിൽ കുരങ്ങൻ ഫോൺ തിരിച്ചുനൽകി. മരത്തിലിരുന്ന് കുരങ്ങ് മനുഷ്യൻ്റെ ഫോൺ ഉപയോഗരീതികൾ അനുകരിച്ചത് കൗതുകക്കാഴ്ചയായി. നഞ്ചപ്പ ആശുപത്രിയിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന യുവതി ഫോൺ തുറന്നിട്ട ജനാലക്കരികിൽ വെച്ചിരുന്നു. ഇത് കണ്ട കുരങ്ങൻ…
Read Moreബി.ജെ.പി ഓഫിസിൽ പ്രവർത്തകയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സംഭവം; ജില്ല പ്രസിഡന്റിനെ പുറത്താക്കി
ഉത്തർപ്രദേശ് : ബി.ജെ.പി ഓഫിസിൽ വെച്ച് പ്രവർത്തകയ്ക്ക് ഒപ്പമുള്ള അശ്ലീല വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിതിന് പിന്നാലെ ഗോണ്ട ജില്ല പ്രസിഡന്റ് അമർ കിഷോർ കശ്യപിനെ പുറത്താക്കി പാർട്ടി. ഏപ്രിൽ 12നാണ് സംഭവം. വിഷയത്തിൽ ആരോപണ വിധേയനായ വ്യക്തി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കടുത്ത അച്ചടക്കലംഘനമായതിനാൽ സംസ്ഥാന പ്രസിഡന്റിന്റെ നിർദേശത്തെത്തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് നാരായൺ ശുക്ലയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഏപ്രിൽ 12ന് രാത്രി 9.34ന് അമർ കിഷോർ കശ്യപ് ബി.ജെ.പി ഓഫിസിൽ…
Read Moreഎഐ സഹായത്തോടെ ശത്രുക്കളെ കണ്ടെത്തും ; ലൈറ്റ് മെഷീന്‍ ഗണ്‍ പരീക്ഷണം വിജയകരമായി പൂർത്തികരിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പര്‍വത പ്രദേശങ്ങളിലെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ആയുധത്തിൻ്റെ കൃത്യത, ദൂരം എന്നിവയെല്ലാം സുരക്ഷിതമായ അകലങ്ങളിൽ നിന്ന് കൊണ്ട് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പരീക്ഷണങ്ങൾ. ഇതാണ് വിജയം കണ്ടത്. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉയരം കൂടിയ ദേശങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന ആയുധമാണിത്. കാറ്റ്,…
Read Moreകർണാടകയിൽ കുടുംബത്തെ കൊല്ലാൻ ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത യുവതി അറസ്റ്റിൽ
ബെംഗളൂരു:കർണാടകയിലെ ഹാസൻ ജില്ലയിൽ ഭക്ഷണത്തിൽ ഉറക്ക ഗുളികകൾ ചേർത്ത് കുടുംബത്തെയും ഭർതൃവീട്ടുകാരെയും കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ചൈത്ര എന്ന യുവതിയാണ് പിടിയിലായത്. 11 വർഷം മുമ്പ് വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർക്കാൻ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതക ശ്രമം കണ്ടെത്തിയ ഭർത്താവ് ബേലൂരിലെ പോലീസിൽ വിവരം അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി നിസ്സാരകാര്യങ്ങൾക്ക് ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകുന്നത് മൂലം ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളാകാൻ…
Read Moreഇഡി പരിശോധനകൾ: ഒരു നിയമലംഘനത്തെയും പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരമയ്യ. തന്റെ സർക്കാർ നിയമലംഘനത്തെ പിന്തുണയ്ക്കില്ലെന്നും നിയമം നടപ്പാക്കുന്നതിൽ തടസ്സം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ എന്തുചെയ്യണം? ഇ.ഡി റെയ്ഡുകള്‍ നടത്തിയിട്ടുണ്ട്. നിയമപ്രകാരം അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ. ഒരു നിയമലംഘനത്തെയും ഞങ്ങള്‍ പിന്തുണയ്ക്കില്ല. നിയമം നടപ്പാക്കുന്നതില്‍ ഞങ്ങള്‍ തടസ്സമാകിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം ബെല്ലാരിയിലെ അഞ്ച് സ്ഥലങ്ങളിലും ബെംഗളൂരു നഗരത്തിലെ മൂന്ന് സ്ഥലങ്ങളിലും പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. തുക്കാറാം, എംഎൽഎമാരായ നര ഭാരത് റെഡ്ഡി…
Read Moreഅനധികൃത ഖനനക്കേസ്: കർണാടക എംഎൽഎ ജനാർദൻ റെഡ്ഡിയുടെ ശിക്ഷ തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു
ഹൈദരാബാദ്: ഒബുലാപുരം അനധികൃത ഖനന കേസിൽ കർണാടക മുൻ മന്ത്രി ജനാർദൻ റെഡ്ഡിക്ക് തെലങ്കാന ഹൈക്കോടതി ബുധനാഴ്ച ജാമ്യം അനുവദിച്ചു. എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതും കോടതി റദ്ദാക്കി. കൂട്ടുപ്രതികളായ വി ഡി രാജഗോപാൽ, അലി ഖാൻ, ബി വി ശ്രീനിവാസ റെഡ്ഡി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചു. യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ മുൻ സംസ്ഥാന മന്ത്രിയായിരുന്ന റെഡ്ഡി, അനധികൃത ഖനന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. 2015 മുതൽ ജാമ്യത്തിലിറങ്ങിയ അദ്ദേഹം അന്നുമുതൽ ബിജെപിയുമായി അകലം പാലിച്ചിരുന്നു. 2022-ൽ റെഡ്ഡി ബിജെപിയിൽ നിന്ന് പിരിഞ്ഞ്…
Read More