ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മറ്റന്നാൾ വീണ്ടും സെഷൻസ് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക വ്യകത്മാക്കി. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിലാണുള്ളത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളെന്നിരിക്കെ ആശങ്കയിലാണ് ഇരുവരും ജയിലിൽ തുടരുന്നത്.
Read MoreTag: POLICE ARRESTED
ജയിൽ ചാടിയ മലയാളി കർണാടകയിൽ പിടിയിൽ
ബെംഗളൂരു: ജയിൽ ചാടിയ കൊടുംകുറ്റവാളി പിടിയിലായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ശേഷം തടവിൽ കഴിയുകയായിരുന്ന രാജേഷ് ഒന്നര വർഷം മുൻപ് ജയിൽ ചാടി ഒളിവിൽ കഴിഞ്ഞിരുന്നു. കർണാടകയിലെ മുദൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. രാജേഷ് ഒന്നരവർഷമായി ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെയ്യാർ ഡാം പൊലീസ് ഉഡുപ്പിയിലെത്തി നടത്തിയ അന്വേഷണത്തിലാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. വട്ടപ്പാറയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. തുടർന്ന് കോടതി ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
Read Moreഎട്ടാം ക്ലാസുകാരി പ്രസവിച്ചു, അച്ഛൻ അറസ്റ്റിൽ
ചെന്നൈ : അച്ഛന്റെ ശാരീരിക പീഡനത്തെ തുടര്‍ന്ന് എട്ടാം ക്ലാസുകാരി പ്രസവിച്ചു. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ 44 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ പത്ത് മാസമായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. കഴിഞ്ഞ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കുഞ്ഞും ജനിച്ചു. ഇതോടെ മെഡിക്കല്‍ സംഘം ശിശു സംരക്ഷണ കേന്ദ്രത്തില്‍ വിവരം അറിയിച്ച് പരാതി നല്‍കുകയായിരുന്നു. പോലീസ്…
Read Moreരണ്ട് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊള്ളയടിക്കേസുകളിൽ 97 % കേസുകളും പോലീസ് തെളിയിച്ചു; ഡിസിപി
ബെംഗളൂരു: ഫെബ്രുവരി 11ന് പുലർച്ചെ സിറ്റി മാർക്കറ്റിലെ സ്വർണക്കടയിൽ കയറി ഉറങ്ങിക്കിടന്ന തൊഴിലാളികളെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 80 ഗ്രാം സ്വർണവും ഒരു കിലോ വെള്ളിയുപകരണങ്ങളുമായി കടന്നുകളഞ്ഞ കൊള്ളസംഘം ബുധനാഴ്ച അറസ്റ്റിലായി. തട്ടിപ്പ് കേസുകളിൽ വേഗത്തിലുള്ള നടപടി അസാധാരണമല്ലെന്ന് പോലീസ് വൃത്തങ്ങൾ അവകാശപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട കൊള്ളയടിക്കേസുകളിൽ 97 ശതമാനം കേസുകളിലും സിറ്റി പോലീസ് പ്രതികളെ പിടികൂടിയിട്ടുണ്ട് ഡിസിപി (വെസ്റ്റ്) സഞ്ജീവ് പാട്ടീൽ പറഞ്ഞു. 2020-ൽ, റിപ്പോർട്ട് ചെയ്യപ്പെട്ട 30 കള്ളക്കേസുകളിൽ 29 എണ്ണംവും, 2021-ൽ 35-ൽ 34 കേസുകളിലും…
Read Moreവില്ലുപുരം ഇരട്ടക്കൊലപാതകത്തിലെ പ്രതികൾ അറസ്റ്റിൽ.
ചെന്നൈ: വില്ലുപുരം ജില്ലയിൽ സ്ത്രീയെയും മകളെയും മരത്തടി കൊണ്ട് ആക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മുഖംമൂടി ധരിച്ച അക്രമി 24 മണിക്കൂറിനുള്ളിൽ തിരുവണ്ണൈനല്ലൂരിൽ വെച്ചു പോലീസ് പിടിയിലായി. പ്രതികളുടെ പക്കൽ നിന്ന് അമ്മയുടെയും മകളുടെയും മോഷ്ടിച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തതായി വില്ലുപുരം പോലീസ് സൂപ്രണ്ട് എൻ ശ്രീനാഥ പറഞ്ഞു. ഇവയ്ക്കുപുറമെ ഈ വർഷം ജനുവരിയിൽ കടലൂർ ജില്ലയിലെ തിരുപ്പാപ്പുലിയൂരിനടുത്തുള്ള ഗ്രാമത്തിൽ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതായും പ്രതി സമ്മതിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. കുറ്റകൃത്യം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടിച്ചതിന് സബ് ഇൻസ്പെക്ടർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി…
Read More