ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിക്ക് പിന്നാലെ യാത്രക്കാർ പരിഭ്രാന്തരായി. വിമാനത്താവളം മാനേജരുടെ ഓഫീസിലേക്കാണ് ഇ- മെയിൽ വഴി ബോംബുഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നാലെ വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കി. പരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിച്ചു. അതെസമയം അപകടകരമായ വസ്തുക്കളൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. വിദേശത്ത് നിന്നാണ് ഇ-മെയിൽ സന്ദേശം വന്നതെന്നാണ് സൂചന. ഭീഷണി സന്ദേശത്തെ തുടർന്ന് ഒന്നരമണിക്കൂറോളം വിമാനം വൈകി. സംഭവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ് .
Read MoreTag: chennai’
സ്ത്രീധന പീഡനത്തെ തുടർന്ന് വധു ആത്മഹത്യ ചെയ്തു; വിവാഹസമയത്ത് നൽകിയത് വോൾവോ കാറും 800 ഗ്രാം സ്വർണ്ണവും
ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 27കാരി ആത്മഹത്യ ചെയ്തു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ഇത് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്. മരിച്ച റിധന്യ, വസ്ത്ര കമ്പനി നടത്തുന്ന അണ്ണാദുരൈയുടെ മകളായിരുന്നു. ഈ വർഷം ഏപ്രിലിൽ 28 കാരനായ കവിൻ കുമാറിനെ അവർ വിവാഹം കഴിച്ചു. 100 പവൻ (800 ഗ്രാം) സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന ഒരു വോൾവോ കാറും സ്ത്രീധനമായി നൽകിയായിരുന്നു വിവാഹം. ഞായറാഴ്ച മോണ്ടിപാളയത്തുള്ള ഒരു ക്ഷേത്രത്തിൽ പോകുന്നുവെന്ന് പറഞ്ഞ് റിധന്യ വീട്ടിൽ നിന്ന് ഇറങ്ങി. വഴിയിൽ, കാർ…
Read Moreലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ല: മലയാളികളായ റെസ്റ്റാറന്‍റ് ജീവനക്കാർക്ക് മർദനം
ചെന്നൈ: ലഡുവിനൊപ്പം ടൊമാറ്റോ സോസ് നൽകിയില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടിൽ മലയാളികളായ റെസ്റ്ററൻറ് ജീവനക്കാരെ മർദിച്ചതായി പരാതി. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ദീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുമ്പു പൈപ്പും, ചട്ടുകവും കൊണ്ടാണ് ആക്രമിച്ചത്.കടലൂർ ജില്ലയിലെ വൃദ്ധാചലത്തുള്ള ക്ലാസിക് കഫെ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദേശവാസികളായ മൂന്ന് യുവാക്കളാണ് ജീവനക്കാരെ മർദിച്ചത്. ലഡുവിനൊപ്പം സോസ് ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ യുവാക്കളെ ആക്രമിക്കുകയായിരുന്നു.
Read Moreറോഡിൽ ഭീമൻ കുഴി രൂപപ്പെട്ടത് പെട്ടന്ന് ; പിന്നാലെ കുഴിയിലേയ്ക്ക് മറിഞ്ഞ് കാര്‍, സംഭവം ചെന്നൈയിൽ
ചെന്നൈ: തിരുവാണ്‍മിയൂര്‍ – തരമണി റോഡില്‍ പെട്ടെന്ന് രൂപപ്പെട്ട കുഴിയിലേയ്ക്ക് മറിഞ്ഞ് കാർ. കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ കാർ പുറത്തെടുത്തു. തരമണിയില്‍നിന്ന് തിരുവാണ്‍മിയൂരിലേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവം നടന്നതിന് സമീപം മെട്രോ റെയില്‍വേയ്ക്കായി തുരങ്കപ്പാത നിര്‍മാണം നടക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് പെട്ടെന്ന് കുഴി രൂപപ്പെട്ടതെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. അതെസമയം നടുറോഡില്‍ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയില്‍വേയുടെ നിര്‍മാണം നടക്കുന്നതുകൊണ്ടല്ലെന്ന് വ്യക്തമാക്കി മെട്രോ റെയില്‍ അധികൃതരും രംഗത്തെത്തി. സംഭവം നടന്നതിന് 300 മീറ്റര്‍ അകലെയാണ്…
Read Moreഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ ഭാര്യ കൊലപ്പെടുത്തി
ചെന്നൈ: ഭർത്താവുമായി അവിഹിത ബന്ധം പുലർത്തിയ യുവതിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തി ഭാര്യ. തിരുവള്ളൂരിന് അടുത്ത പുല്ലറമ്പാക്കം സ്വദേശി സുരേഷിന്റെ കാമുകി രാജേശ്വരിയെയാണ് ഭാര്യ പാർവതി കൊലപ്പെടുത്തിയത്. 80 ശതമാനം പൊള്ളലേറ്റ രാജേശ്വരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 15 വർഷം മുമ്പാണ് സുരേഷും , പാർവതിയും വിവാഹിതരായത്. മക്കള്‍ ജനിച്ച് അധികം വൈകും മുൻപ് തന്നെ ബുള്ളറപാക്കം സ്വദേശികയായ രാജേശ്വരിയുമായി സുരേഷ് പ്രണയത്തിലായി. രാജേശ്വരി ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ച് താമസിക്കുകയായിരുന്നു. ഇതിനിടെ രാജേശ്വരിയുടെ നിബന്ധത്തിന് വഴങ്ങി സുരേഷ് രാജേശ്വരിയ്‌ക്ക് താലി ചാർത്തിയതായും പറയപ്പെടുന്നു.…
Read Moreചാനൽ വാർത്ത അവതാരക സൗന്ദര്യ അമുദമൊഴി അന്തരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ചാനൽ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർബുദ ബാധിതയായി കഴിഞ്ഞ ആറു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങള്‍ ലഭിച്ചിരുന്നു.
Read Moreമൊബൈൽ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
ചെന്നൈ: പാന്റ്‌സിന്റെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മധുര രാമേശ്വരം ദേശീയപാതയില്‍ യാത്ര ചെയ്യുന്നതിലൂടെയാണ് അപകടമുണ്ടായത്. വീഴ്ചയില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് രാമനാഥപുരം സ്വദേശി രജനിയാണ് (36 ) മരിച്ചത്. ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും സമാനമായ സംഭവം ഉണ്ടായി. പോക്കറ്റില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചതോടെ സകൂട്ടറിന്‌റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതി ഡിവൈഡല്‍ തലയിടിച്ച് വീഴുകയും മരിക്കുകയുമായിരുന്നു.
Read Moreപടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം
ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.
Read More7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read Moreഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; പാസ്റ്റർ അറസ്റ്റിൽ
ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍. കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമല്‍രാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമല്‍രാജ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.…
Read More