ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍.
കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം.
മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്.
പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്.
വാക്കുതർക്കത്തെ തുടർന്നാണ് യുവതിയെ പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.
കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്.
വാക്കുതർക്കത്തെ തുടർന്ന് പ്രകോപിതനായ വിമല്‍രാജ് യുവതിയെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണതെന്നാണ് യുവതിയുടെ ബന്ധുക്കളോട് വിമല്‍രാജ് പറഞ്ഞിരുന്നത്.
എന്നാല്‍ യുവതിയുടെ സഹോദരന് സംശയം തോന്നുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
വൈശാലിയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയതോടെ ആക്രമണം നടന്നതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് വർഷം മുമ്പാണ് ഇരുവരുടെ വിവാഹം നടന്നത്.
ഇവർക്ക് 11 മാസം പ്രായമുള്ള ഒരു മകളുണ്ട്.
ദമ്പതികള്‍ സ്ഥിരം വഴക്കിടാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കുടുംബാംഗങ്ങള്‍ എത്തുന്നതിന് മുമ്പ് വൈശാലിയുടെ സംസ്കാര ചടങ്ങുകള്‍ നടത്താൻ പ്രതി ശ്രമിച്ചതായി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്.
തുടർന്ന് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.