പ്രജ്വല്‍ രേവണ്ണയുടെ വിഷയം വനിത കമീഷൻ അറിഞ്ഞില്ലേയെന്ന് ഡികെ ശിവകുമാർ 

ബെംഗളൂരു: ഉഡുപ്പിയിലെ കോളജില്‍ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ചു എന്നറിഞ്ഞപ്പോള്‍ ഓടിയെത്തിയ ദേശീയ വനിത കമീഷൻ പ്രജ്വല്‍ രേവണ്ണ എം.പിയുടെ ലൈംഗികാതിക്രമം അറിഞ്ഞില്ലേയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.

ഉപമുഖ്യമന്ത്രി കർണാടകയില്‍ എന്താണ് ചെയ്യുന്നത് എന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ ആണല്ലോ ഉഡുപ്പി നേത്ര ജ്യോതി പാരാമെഡിക്കല്‍ കോളജ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികള്‍ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന പരാതി അന്വേഷിക്കാൻ ദേശീയ വനിത കമീഷൻ അംഗം ഖുശ്ബു സുന്ദറിനെ അയച്ചത്.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

മൂന്ന് മുസ്‌ലിം വിദ്യാർഥിനികള്‍ ഹിന്ദു വിദ്യാർഥിനിയുടെ നഗ്നത ഒളികാമറയില്‍ പകർത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി.

ഒളികാമറ ഇല്ലെന്ന് ദേശീയ വനിത കമ്മീഷനും പോലീസ് അന്വേഷണത്തിലും കണ്ടെത്തി.

എന്താണ് ബി.ജെ.പിയുടെ ഒരു നേതാവും ഇതേപ്പറ്റി (പ്രജ്വല്‍ അശ്ലീല വിഡിയോ) ഒന്നും മിണ്ടാത്തതെന്ന് ഡി.കെ. ശിവകുമാർ പരിഹസിച്ചു.

ചൊവ്വാഴ്ച ഹുബ്ബള്ളിയില്‍ എൻ.എസ്.യു.ഐ പ്രവർത്തകർ പ്രജ്വല്‍ രേവണ്ണയുടെ പടം കത്തിച്ച്‌ പ്രതിഷേധിച്ചിരുന്നു.

  ബെംഗളൂരുവിൽ ഉൾപ്പടെ സംസ്ഥാന പല ഭാ​ഗങ്ങളിലും മൂന്ന് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത

ഇതേത്തുടർന്ന് മുൻ മുഖ്യമന്ത്രിയും പ്രജ്വലിന്റെ പിതൃ സഹോദരനുമായ എച്ച്‌.ഡി. കുമാരസ്വാമി ഡി.കെ. ശിവകുമാറിന് എതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
[masterslider id="10"]

Related posts