നടൻ ജയ് രഹസ്യ വിവാഹം കഴിച്ചു!!! വൈറൽ ആയി ചിത്രം

സുബ്രഹ്മണ്യപുരം എന്ന ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ജയ്.

ആദ്യ ചിത്രം വിജയിക്കൊപ്പമുള്ള ഭഗവതിയായിരുന്നെങ്കിലും നടനന്നെ നിലയില്‍ ജയ്യിനെ അടയാളപ്പെടുത്തിയത് ശശികുമാറിന്റെ സുബ്രഹ്മണ്യപുരമായിരുന്നു.

മലയാളത്തില്‍ മധുരരാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വേഷമിട്ടിരുന്നു.

ഇപ്പോള്‍ ജയ് പങ്കുവച്ചൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചകള്‍ക്ക് വഴി തുറന്നിരിക്കുന്നത്.

നടി പ്രഗ്യനാഗ്രയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞോ എന്ന സംശയം ഉയർന്നിരിക്കുന്നത്.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

‘ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു’ എന്ന് ക്യാപ്ഷനോടെ പ്രഗ്യ പങ്കുവച്ച ചിത്രം ജയ് സ്റ്റോറിയാക്കുകയായിരുന്നു.

ഇതാണ് ചർച്ചകള്‍ക്ക് വഴിമരുന്നിട്ടത്.

ഇരുവരുടെ കൈയിലും പാസ്പോർട്ടുമുണ്ട്.

പ്രഗ്യയുടെ കഴുത്തില്‍ താലിമാലയും കാണാം.

എന്നാല്‍ ഇത് സിനിമ ചിത്രീകരണമാണോ എന്ന സംശയവും ഉയരുന്നുണ്ട്.

പ്രഗ്യ നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു.

ധ്യാൻ ശ്രീനിവാസനായിരുന്നു നായകൻ.

നേരത്തെ നടി അ‍ഞ്ജലിക്കൊപ്പം ഏറെ ഗോസിപ്പ് കേട്ടിട്ടുള്ള നടനാണ് ജയ്.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇരുവരും ലിവിംഗ് ടുഗതെറിലാണെന്ന വാർത്തകളും വന്നിരുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ ഇവർ പരസ്യമായി തള്ളിയിരുന്നുമില്ല.

ഇരവരും ചില ചിത്രങ്ങളിലും ഒന്നിച്ച്‌ അഭിനയിക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
[masterslider id="10"]

Related posts