മാണ്ഡ്യയിലെ ഭക്ഷ്യവിഷബാധയേറ്റ് ഒരു വിദ്യാർഥികൂടി മരിച്ചു; മരണം രണ്ടായി; 19 വിദ്യാർഥികൾ ചികിത്സയിൽ

ബെംഗളൂരു : മാണ്ഡ്യ മലവള്ളി താലൂക്കിലെ സ്‌കൂൾഹോസ്റ്റലിൽനിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള കുട്ടികളിൽ ഒരാൾക്കൂടി മരിച്ചു.

മേഘാലയയിൽനിന്നുള്ള നാമി ബന്തായിയാണ്‌ (12) ചൊവ്വാഴ്ച മരിച്ചത്. ഇതോടെ മരിച്ച വിദ്യാർഥികളുടെ എണ്ണം രണ്ടായി. മേഘാലയയിൽനിന്നുള്ള കെർകാങ് (13) ഞായറാഴ്ച മരിച്ചിരുന്നു.

40 വിദ്യാർഥികളാണ് ഛർദിയും അതിസാരവുംമൂലം മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സതേടിയത്. ഇതിൽ ഗുരുതരാവസ്ഥയിലായ നാമി ബന്തായിയെ തിങ്കളാഴ്ച ഉച്ചയോടെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ആരോഗ്യനില കൂടുതൽ വഷളായി ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു. നിലവിൽ 19 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

ടി കഗേപുര ഗ്രാമത്തിലെ സ്‌കൂൾഹോസ്റ്റലിൽനിന്നാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. വെള്ളിയാഴ്ച മലവള്ളിയിൽ ഹോളി ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണമൊരുക്കിയത് ഗ്രാമത്തിലുള്ള ഒരു ബിസിനസുകാരനായിരുന്നു. ബാക്കിയായ ഭക്ഷണം സ്‌കൂളിലെ ഹോസ്റ്റലിലും നൽകി. ഇതിൽനിന്നാണ് കുട്ടികൾക്ക് വിഷബാധയേറ്റത്. ഭക്ഷണസാംപിളുകൾ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ
[masterslider id="10"]

Related posts