ബെംഗളൂരു: മൈസൂരുവിലും പരിസരപ്രദേശങ്ങളിലും തക്കാളി വിലയിലെ കുത്തനെയുള്ള ഇടിവ് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച മൈസൂരുവിലെ റോഡരികിലും എപിഎംസി യാർഡിലും വിറ്റുപോകാത്തതിനാൽ തക്കാളികൾ കർഷകരും വ്യാപാരികളും കൂട്ടത്തോടെ വലിച്ചെറിഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 12 മുതൽ 15 വരെയായി മൊത്തവിലയ്ക്ക് വാങ്ങിയാൽ വ്യാപാരികൾക്ക് അത് കിലോയ്ക്ക് എഴു മുതൽ എട്ട് രൂപയ്ക്ക് വരെ വരെ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയാണ്. കർഷകരിൽ പലരും ഉത്‌പന്നങ്ങൾ ഉപേക്ഷിച്ച് നഷ്ടം സഹിച്ച് കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഒരു വശത്ത് കാലാവസ്ഥയുടെ വ്യതിയാനങ്ങളും മറുവശത്ത് വിപണി വിലയിലെ ഏറ്റക്കുറച്ചിലുകളും കർഷകർക്ക് തിരിച്ചടിയായി. തക്കാളിപോലുള്ള പെട്ടെന്ന്…
Read MoreYear: 2025
അവിവാഹിതയാണെന്ന് കരുതി രണ്ട് കുട്ടികളുടെ അമ്മയെ വിവാഹം കഴിച്ച് യുവാവ് ; നാല് ലക്ഷം തട്ടിയെടുത്ത് വധുവിന്റെ കുടുംബം
ബെംഗളൂരു : രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ അവിവാഹിതയാണെന്ന് വിശ്വസിപ്പിച്ച് ഒരു യുവാവുമായി വിവാഹം കഴിപ്പിച്ച് നാല് ലക്ഷം രൂപ വഞ്ചിച്ച യുവതി. കൊപ്പൽ ജില്ലയിലെ ഗംഗാവതിയിലെ ദുർഗാ പ്രസാദ് (34) ആണ് വഞ്ചിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ബ്രോക്കർമാർ തന്നെ വഞ്ചിച്ചതായി മനസ്സിലാക്കിയ യുവാവ് (വ്യാജ വധു) നീതിക്കായി പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ദുർഗ്ഗാ പ്രസാദിന്റെ മാതാപിതാക്കൾ കൊപ്പലിലുള്ള ശ്രീദേവി എന്ന വിവാഹ ബ്രോക്കറെ ബന്ധപ്പെട്ടിരുന്നു. അവർ വഴി ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിന്നുള്ള തയാരു എന്ന…
Read Moreതലപ്പാവ് അണിയിക്കാൻ ശ്രമിച്ച് സംഘാടകർ; ബഹുമാനപൂർവം നിരസിച്ച് വേടൻ
തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച് വേടൻ. അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു. പരിപാടിക്കിടയിൽ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ…
Read Moreഎയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി
ചെന്നൈ : ചെന്നൈ-ഡൽഹി റൂട്ടിൽ എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങൾ റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് 4.15-ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് തിരിക്കേണ്ട വിമാനവും രാത്രി 8.40-ന് ചെന്നൈയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. യാത്രികർക്ക് ടിക്കറ്റ് തുക തിരികെനൽകുമെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ചെന്നൈയിൽനിന്ന് സിങ്കപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം ബുധനാഴ്ച രാവിലെ ആറുമണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. ദമാമിൽനിന്ന് വിമാനം വൈകി എത്തിയതാണ് ഇതിന് കാരണമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read Moreമുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ അന്തരിച്ചു
ബെംഗളൂരു : മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ കാകസാഹേബ് പാട്ടീൽ (70)ബെലഗാവിയിൽ അന്തരിച്ചു. പ്രായത്തെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര അതിർത്തിയിലുള്ള നിപ്പാനി മണ്ഡലത്തിൽനിന്ന് മൂന്നുതവണ (1999,2004,2008) നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കർണാടകയിലെ മറാഠാ വിഭാഗങ്ങളിൽ നിർണായകസ്വാധീനമുള്ള നേതാവായിരുന്നു. കുറച്ചുകാലമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു.
Read Moreസുഖയാത്ര; കേരളത്തിലേക്കുള്ള ഈ തീവണ്ടികളിൽ കോച്ചുകൾ കൂട്ടുന്നു
ചെന്നൈ : ചെന്നൈ സെൻട്രൽ- തിരുവനന്തപുരം എക്സ്‌പ്രസി(12695/12696)ൽ ജൂൺ 27 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ എസി കോച്ച് കൂടി ചേർക്കാൻ തീരുമാനിച്ചതായി ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്‌പ്രസി(22639/22640)ൽ ജൂൺ 25 മുതൽ രണ്ടു മാസത്തേക്ക് ഒരു ടു ടയർ കോച്ച് കൂടി ചേർക്കും
Read Moreഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം
ബെംഗളൂരു : കർണാടകയിൽ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയർത്താൻ വീണ്ടും നീക്കം. സാധാരണ ജോലിസമയം പത്ത് മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ സാധാരണ ജോലിസമയം ഒൻപത് മണിക്കൂറും ഓവർടൈം ഉൾപ്പെടെ പത്ത് മണിക്കൂറുമാണ്. പുതിയ ഭേദഗതി പ്രകാരം നിലവിൽ മൂന്ന് ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് രണ്ട് ഷിഫ്റ്റിലേക്ക് മാറാൻ വഴിയൊരുക്കുമെന്ന് ജീവനക്കാർ പറയുന്നു. ഇതോടെ അത്തരം കമ്പനികളിലെ മൂന്നിലൊന്ന് ജീവനക്കാരെ ഒഴിവാക്കാനും കഴിയും. അത്രയും ജീവനക്കാർ തൊഴിൽരഹിതരാകും. 1961-ലെ കർണാടക ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്…
Read Moreനഗരത്തിലെ പാർപ്പിടസമുച്ചയത്തിന്റെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
ബെംഗളൂരു : ബെംഗളൂരുവിൽ പാർപ്പിടസമുച്ചയത്തിലെ മഴവെള്ള സംഭരണിയിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നു. ബേഗൂർ ന്യൂ മൈകോ ലേ ഔട്ടിലെ എംഎൻ ക്രെഡൻസ് ഫ്‌ളോറ അപ്പാർട്ട്‌മെന്റിലാണ് സംഭവം. പാർക്കിങ് സ്ഥലത്തിനോടു ചേർന്നുള്ള കുഴിയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കുഴി ശുചീകരിക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. ബേഗൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. തലയോട്ടിയും മറ്റും ഫോറൻസിക് പരിശോധനക്കയച്ചു. മരിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല.
Read Moreമദ്യപിച്ച് സ്‌കൂൾ ബസുകൾ ഓടിച്ച 58 ഡ്രൈവർമാർക്ക് എതിരെ കേസെടുത്ത് പോലീസ്
ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബെംഗളൂരു ട്രാഫിക് പോലീസ് (ബിടിപി) തിങ്കളാഴ്ച 58 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. വിദ്യാർഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് നഗരത്തിൽ പോലീസ് പ്രത്യേകപരിശോധന നടത്തിയത്. തിങ്കളാഴ്ച രാവിലെ മൂന്നുമണിക്കൂർ നടത്തിയ പലയിടങ്ങളിലായി 4500-ൽപ്പരം സ്കൂൾബസുകൾ പരിശോധിച്ചു. ഇതിൽ 58 ബസുകളുടെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ ലൈസൻസ് പിടിച്ചെടുത്ത പോലീസ് ഇവ ബന്ധപ്പെട്ട ആർടി ഓഫീസിന് കൈമാറും. ആർടിഒ ലൈസൻസ് താത്കാലികമായി റദ്ദാക്കും.
Read Moreഇനി ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കേണ്ട ; എ.ടി.എമ്മുകളിൽ 100, 200 രൂപ നോട്ടുകൾ തിരിച്ചെത്തി
കൊച്ചി: എടിഎമ്മിൽ നിന്ന് ചില്ലറ ലഭിക്കുന്നില്ലെന്ന പരാതി ഇനി വേണ്ട. 100, 200 രൂപ നോട്ടുകൾ കൗണ്ടറുകളിൽ തിരിച്ചെത്തിയിരിക്കുകയാണ്. പണം പിൻവലിക്കാനെത്തുന്നവർക്ക് കിട്ടുന്നതിൽ അധികവും 500 രൂപ നോട്ട് മാത്രമാണെന്നും ചെറിയ ഇടപാടുകാർക്ക് പ്രയാസമുണ്ടാകുന്നതായും പരാതി വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് ബാങ്ക് നിർദേശ പ്രകാരം 100, 200 രൂപ നോട്ട് തിരിച്ചെത്തിയത്. എ.ടി.എമ്മുകളിൽ ചെറിയ തുകയുടെ നോട്ട് ലഭ്യമാക്കാൻ ദിവസങ്ങൾക്കുമുമ്പാണ് ബാങ്കുകൾക്ക് റിസർവ് ബാങ്ക് സമയപരിധി നൽകിയത്. സെപ്റ്റംബർ 30നകം എല്ലാ ബാങ്കുകളും എ.ടി.എമ്മിൽ 75 ശതമാനമെങ്കിലും 100, 200 രൂപ നോട്ട് വെക്കണമെന്നാണ്…
Read More