പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നാളെ (മെയ് 10) ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എച്ച്.എ.എൽ (HAL) ഗേറ്റ് നമ്പർ 30-ന് മുന്നിൽ നടക്കുന്ന പരിപാടിയുടെ പശ്ചാത്തലത്തിൽ നാളെ രാവിലെ 5 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു.

ഗതാഗത നിയന്ത്രണമുള്ള പ്രധാന റൂട്ടുകൾ: ഓൾഡ് എയർപോർട്ട് റോഡ് മുതൽ ഡിജിസിഎ ഓഫീസ് വരെയുള്ള എച്ച്.എ.എൽ എയർപോർട്ട് എക്സിറ്റ് റോഡിലും, അംബ്രല്ല ജംഗ്ഷൻ മുതൽ ഗേറ്റ് നമ്പർ 30 വരെയുള്ള റോഡിലും ഇരുവശങ്ങളിലേക്കുമുള്ള വാഹന ഗതാഗതം താൽക്കാലികമായി നിരോധിച്ചു. നൈസ് (NICE) റോഡിൽ രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നിയന്ത്രണങ്ങളുണ്ടാകും.

  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!

പാർക്കിംഗ് നിരോധിച്ച സ്ഥലങ്ങൾ:

  • ഓൾഡ് എയർപോർട്ട് റോഡിൽ എസ്.ഡി. റോഡ് ജംഗ്ഷൻ മുതൽ ട്രിനിറ്റി ജംഗ്ഷൻ വരെ.

  • അംബ്രല്ല ജംഗ്ഷൻ മുതൽ ഗേറ്റ് നമ്പർ 30 വരെയുള്ള റോഡ്.

  • എച്ച്.എ.എൽ എയർപോർട്ട് എക്സിറ്റ് റോഡ് മുതൽ ഡിജിസിഎ ഓഫീസ് വരെ.

ബദൽ മാർഗ്ഗങ്ങളും പാർക്കിംഗ് സൗകര്യങ്ങളും: തുംകൂർ റോഡിൽ നിന്ന് നൈസ് റോഡ് വഴി കനകപുര റോഡിലേക്ക് പോകേണ്ട വാഹനങ്ങൾ സി.എം.ടി.ഐ (CMTI) ജംഗ്ഷന് സമീപം വലത്തേക്ക് തിരിഞ്ഞ് രാജ്കുമാർ പുണ്യഭൂമി റോഡ് വഴി പോകണം. നഗരത്തിനുള്ളിൽ നിന്ന് വരുന്നവരും ഇതേ പാത ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

സർ എസ്.എം.വി. കോളേജ് ഗ്രൗണ്ട്, എച്ച്.എ.എൽ ബസ് യാർഡ് എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കായി പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക വാഹനങ്ങൾക്കായി എസ്.ഡി റോഡ് ജംഗ്ഷനിലെ എച്ച്.എ.എൽ ഗതാഗത വകുപ്പ് പാർക്കിംഗ് അനുവദിക്കും. സുഗമമായ യാത്രയ്ക്കായി പൊതുജനങ്ങൾ സഹകരിക്കണമെന്നും ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും സിറ്റി ട്രാഫിക് പോലീസ് അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഡിക്കൽ കോളേജ് പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts