ബെംഗളൂരു: സിലിക്കൺ സിറ്റിയിലെ തെരുവുകളിൽ ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസം അതിരുവിടുന്നു. നിസ്സാര കാരണങ്ങൾ പറഞ്ഞ് യാത്രക്കാരെയും സഹപ്രവർത്തകരെയും ആക്രമിക്കുന്ന സംഭവങ്ങൾ പതിവാകുകയാണ്. ഏറ്റവും ഒടുവിലായി, ഓട്ടോയിൽ സ്പർശിച്ചു എന്നാരോപിച്ച് മറ്റൊരു ഓട്ടോ ഡ്രൈവറുടെ വാഹനത്തിന്റെ ചില്ല് തകർത്ത സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. രണ്ട് ദിവസം മുമ്പ് നടന്ന സംഭവത്തിൽ, തിരക്കേറിയ റോഡിലൂടെ വാഹനം ഓടിച്ചുപോകുന്നതിനിടെയാണ് തർക്കം ഉടലെടുത്തത്. പ്രകോപിതനായ ഒരു ഓട്ടോ ഡ്രൈവർ തന്റെ വാഹനം തടഞ്ഞുനിർത്തുകയും ഗുണ്ടയെപ്പോലെ പെരുമാറുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമാസക്തനായ ഇയാൾ മറ്റൊരു ഓട്ടോയുടെ ഗ്ലാസ് അടിച്ചുതകർക്കുകയായിരുന്നു.…
Read MoreDay: 9 May 2026
കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ ദാവണഗരെയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ 45 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ബി.കോം ബിരുദ വിദ്യാർത്ഥി ദർശൻ (21) ആണ് മരിച്ചത്. ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. ദാവണഗരെയിൽ നിന്ന് ബസവപട്ടണയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ആക്സിൽ പൊട്ടിയതിനെത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ബസ് റോഡിലെ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിയുകയുമായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും വിദ്യാർത്ഥികളുമാണ്.…
Read Moreലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലിയായ ബെംഗളൂരു നഗരത്തിന് ആഗോളതലത്തിൽ ചരിത്രപരമായ അംഗീകാരം. 2035-ഓടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന നഗരമായി ബെംഗളൂരു മാറുമെന്ന് ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ സാവിൽസ് നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക-സാമൂഹിക മാനദണ്ഡങ്ങൾ മുൻനിർത്തി ലോകത്തെ 245 പ്രധാന നഗരങ്ങളിൽ നടത്തിയ സർവേയിലാണ് ബെംഗളൂരു ഒന്നാമതെത്തിയത്. വളർച്ചയ്ക്ക് കരുത്തേകുന്നത് ഐടി പ്രതിഭകളും ജിസിസികളും പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ തങ്ങളുടെ ആഗോള കാര്യക്ഷമതാ കേന്ദ്രങ്ങൾ (Global Capacity Centres – GCC) ബെംഗളൂരുവിൽ സ്ഥാപിക്കുന്നത് നഗരത്തിന്റെ വളർച്ചയ്ക്ക് പ്രധാന…
Read Moreബന്നാർഘട്ടയിലെ ഏക പെൺ ജിറാഫ് ‘ശിവാനി’ ചത്തു;
ബെംഗളൂരു: ബന്നാർഘട്ട ബയോളജിക്കൽ പാർക്കിലെ (BBP) പ്രധാന ആകർഷണങ്ങളിലൊന്നായിരുന്ന ‘ശിവാനി’ എന്ന മൂന്ന് വയസ്സുകാരി ജിറാഫ് അസുഖത്തെത്തുടർന്ന് ചത്തു. കുടലിലെ തടസ്സവും രക്തചംക്രമണത്തിലെ തകരാറുമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. മൈസൂരിലെ ശ്രീ ചാമരാജേന്ദ്ര മൃഗശാലയിൽ ഭരത്-ബാബ്ലി ദമ്പതികളുടെ മകളായി 2022-ലാണ് ശിവാനി ജനിച്ചത്. ബന്നാർഘട്ടയിലെ മറ്റൊരു ജിറാഫായ ‘ഗൗരി’ക്ക് കൂട്ടായി 2024-ലാണ് ശിവാനിയെ ഇവിടേക്ക് കൊണ്ടുവന്നത്. മെയ് 3 മുതൽ ശിവാനി ഭക്ഷണം കഴിക്കാൻ വിമുഖത കാണിച്ചിരുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് മൃഗഡോക്ടർമാരുടെ പ്രത്യേക സംഘം തീവ്രപരിചരണവും…
Read More