ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം

ബെംഗളൂരു: പാവകളുടെ നഗരമെന്നറിയപ്പെടുന്ന ചന്നപട്ടണയിലെ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒടുവിൽ പരിഹാരമായി. സിലിക്കൺ സിറ്റിയായ ബെംഗളൂരുവിലേക്ക് താലൂക്കിൽ നിന്നും ബിഎംടിസി ബസ് സർവീസ് വേണമെന്ന പൊതുജനങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചതോടെ ചന്നപട്ടണയിൽ വജ്ര വിസ്താര എസി ബസ് സർവീസുകൾക്ക് തുടക്കമായി. കൊടുംചൂടിൽ വലയുന്ന യാത്രക്കാർക്ക് തണുപ്പും സുഖവും നിറഞ്ഞ യാത്ര ഉറപ്പുനൽകുന്ന ഈ സർവീസ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ജോലിക്കായും പഠനത്തിനായും നിത്യേന ചന്നപട്ടണയിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നത്. നിലവിൽ കെഎസ്ആർടിസി ബസുകളെയാണ് ഇവർ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാൽ ആവശ്യത്തിന് ബസുകളില്ലാത്തതും കൃത്യസമയത്ത് സർവീസുകൾ ലഭിക്കാത്തതും യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. മുമ്പ് രാമനഗര വരെ മാത്രമുണ്ടായിരുന്ന ബിഎംടിസി സർവീസ്, അവിടെ നിന്നും 12 കിലോമീറ്റർ മാത്രം അകലെയുള്ള ചന്നപട്ടണയിലേക്ക് നീട്ടണമെന്ന അഭ്യർത്ഥന അധികൃതർ സ്വീകരിക്കുകയായിരുന്നു.

  സ്മാർട്ട് കാർഡുകൾ ചതിച്ചു; ബെംഗളൂരു മെട്രോയെ സ്തംഭിപ്പിച്ച് സാങ്കേതിക തകരാർ

എംഎൽഎ സി.പി. യോഗേശ്വറും ബാമുൽ പ്രസിഡന്റ് ഡി.കെ. സുരേഷും ചേർന്നാണ് പുതിയ ബസ് സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ട് ആഡംബര എസി ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. പ്രതിദിനം ആകെ 44 ട്രിപ്പുകൾ ഈ ബസുകൾ പൂർത്തിയാക്കും. അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂർ ഇടവേളകളിൽ ബസുകൾ ലഭ്യമാകുന്നത് വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും വലിയ അനുഗ്രഹമാകും. വരും ദിവസങ്ങളിൽ കനകപുര ഉൾപ്പെടെയുള്ള ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ബെംഗളൂരുവിലെ മജസ്റ്റിക്കിൽ നിന്ന് ചന്നപട്ടണയിലേക്കുള്ള യാത്രയ്ക്ക് 105 രൂപയാണ് ടിക്കറ്റ് നിരക്കായി ബിഎംടിസി നിശ്ചയിച്ചിരിക്കുന്നത്. ട്രെയിൻ നിരക്കിനെ അപേക്ഷിച്ച് ഇത് അല്പം കൂടുതലാണെങ്കിലും സുഖകരമായ യാത്രയും സമയലാഭവും പരിഗണിക്കുമ്പോൾ ഈ തുക ന്യായമാണെന്ന് യാത്രക്കാർ അഭിപ്രായപ്പെടുന്നു. ചന്നപട്ടണയിൽ നിന്ന് ആരംഭിച്ച് രാമനഗര, കെങ്കേരി സ്റ്റേഷനുകളിൽ നിർത്തിയാണ് ബസുകൾ മജസ്റ്റിക്കിൽ എത്തുന്നത്. ഇതോടെ രാമനഗരയിലെയും ചന്നപട്ടണയിലെയും യാത്രക്കാർക്ക് ഒരേപോലെ ഈ സൗകര്യം പ്രയോജനപ്പെടുത്താം. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയൊരു പരിധിവരെ പരിഹാരം കാണാൻ പുതിയ ബിഎംടിസി സർവീസിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts