രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

ബെംഗളൂരു: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇൻസ്റ്റാഗ്രാമിലൂടെ അധിക്ഷേപകരവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ ബെംഗളൂരു സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) ലീഗൽ സെൽ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

രാഹുൽ ഗാന്ധിയുടെ പൊതുപ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം പോസ്റ്റുകൾ പ്രചരിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. ‘ground.reality_india’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജൂലൈ 16-ന് പോസ്റ്റ് ചെയ്ത 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് രാഹുൽ ഗാന്ധിക്കെതിരെ മോശവും ലൈംഗികച്ചുവയുള്ളതുമായ പരാമർശങ്ങൾ ഉള്ളത്. പ്രേക്ഷകരെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം

ഈ വീഡിയോയ്ക്ക് താഴെ പ്രകോപനപരവും അധിക്ഷേപകരവുമായ കമന്റുകൾ ഇട്ടതിനാണ് ‘raashtravaadhi2’, ‘manvithamanojsamanvi’ എന്നീ മറ്റ് രണ്ട് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മൂന്ന് വ്യക്തിഗത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും സൈബർ പോലീസ് ഇൻസ്‌പെക്ടർ ജി. സുരേഷ് അറിയിച്ചു. അക്കൗണ്ടുകൾ ഉടമസ്ഥരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കൂടുതൽ നിയമനടപടികൾ ഉടൻ ഉണ്ടാകുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്നെ ഒറ്റപ്പെടുത്താൻ അവർ ചെയ്തത് വലിയ ചതി'; ഡോക്ടറെയും ബലിയാടാക്കി; എട്ടുവർഷത്തെ 'അഗ്നിപരീക്ഷ'യെക്കുറിച്ച് ദിലീപ്
[masterslider id="10"]

Related posts