ജൂൺ മുതൽ സാമ്പത്തികമേഖലയിൽ വരാൻ പോകുന്നത് നിരവധി മാറ്റങ്ങൾ. ആധാറിൽ തുടങ്ങി വരെ മ്യൂച്വൽ ഫണ്ടിൽ മാറ്റങ്ങൾ വരും. നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ അറിയാം.
ആദായനികുതി
***************
ടി.ഡി.എസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ളഅവസാന തീയതി 2025 ജൂൺ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഇത് ജൂൺ 15നകം ആദായ നികുതി വകുപ്പിൽ സമർപ്പിക്കണം.
ഇ.പി.എഫ്.ഒ 3.0
****************
പി.എഫ് ഫണ്ടുകൾ യു.പി.ഐ ഉപയോഗിച്ചും എ.ടി.എമ്മുകൾ വഴിയും പിൻവലിക്കാവുന്ന പുതിയ സംവിധാനത്തിന് ജൂണിൽ തുടക്കമാവകും. യു.പി.ഐ പ്ലാറ്റ്ഫോമുകൾ വഴി ഇ.പി.എഫ്.ഒയുടെ ബാലൻസ് പരിശോധിക്കാനും സാധിക്കും.
സെബി നിയമങ്ങൾ
***********************
മ്യൂച്ചൽഫണ്ടുകളുടെ കട്ട് ഓഫ് ടൈം ജൂൺ മുതൽ സെബി മാറ്റി. മുമ്പ് അർധരാത്രിയായിരുന്നു കട്ട് ഓഫ് ടൈമെങ്കിൽ ഇപ്പോൾ അത് ഓഫ്ലൈൻ ഇടപാടുകൾക്ക് ഉച്ചക്ക് മൂന്ന് മണിയായും ഓൺലൈനിന്റേത് ഏഴ് മണിയായും നിശ്ചയിച്ചു.
ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യൽ
********************************************************
ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി ജൂൺ 14 ആണ്. ഇതിന് ശേഷം ഓൺലൈനായി വിവരം അപ്ഡേറ്റ് ചെയ്യാൻ 25 രൂപയും ഓഫ്ലൈനായി ചെയ്യാൻ 50 രൂപയും നൽകണം. ഇതിന് പുറമേ പല ബാങ്കുകളും സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കുകൾ കൂട്ടിയിട്ടുണ്ട്. ഇതിനൊപ്പം പല ബാങ്കുകളും ക്രെഡിറ്റ് കാർഡ് ചാർജുകളും ഉയർത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.