ഇറ്റലി : ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതും, യൂറോപ്പിലെ സജീവമായതുമായ അഗ്നിപർവതം മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആകാശത്തേക്ക് ചാരവും, പുകപടലങ്ങലും ഉയർന്നു. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനക വീഡിയോകളും ഇതിനോടകം പുറത്ത് വന്നു. സ്ഫോടനത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ പകർത്തിയത് സഞ്ചാരികളിൽ ചിലരാണ്. മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
Read MoreDay: 2 June 2025
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം
പാലക്കാട് വാണിയംകുളം പാതിപാറയിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ ഐക്യത്തിൽ വീട്ടിൽ ശശികുമാർ ആണ് മരിച്ചത്. രാത്രി 7 മണിയോടെയായിരുന്നു അപകടം. പാതി പാറയിലെ അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. വാണിയംകുളത്ത് പി കെ ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Moreവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശം വിതച്ച് മഴ; 34 മരണം, പതിനായിരത്തിലേറെ പേര്‍ ക്യാമ്പുകളില്‍
ത്രിപുര / മേഘാലയ : വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ നാശം വിതച്ച് മഴ. മഴക്കെടുതിയിൽ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും, ത്രിപുരയിലും, മേഘാലയിലും വെള്ളപ്പൊക്കം രൂക്ഷമാണ്. ഏകദേശം മൂന്നുലക്ഷത്തോളം പേരെയാണ് മഴക്കെടുതി ബാധിച്ചത്. അസമില്‍ മാത്രമായി 10000ത്തിലധികം പേര്രാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. അസം, ത്രിപുര, മേഘാലയ, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഴക്കെടുതിയില്‍ 34 പേര്‍ മരിച്ചത്. അസമിലെ 19 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂകഷമായി ബാധിച്ചു. മേഘാലയിലെ 10…
Read Moreടാങ്കർലോറിയിടിച്ച് 18 വയസുകാരനുൾപ്പെടെ മൂന്ന് തൊഴിലാളികൾ മരിച്ചു
ബെംഗളൂരു : നിയന്ത്രണം വിട്ട ടാങ്കർലോറി ഇടിച്ചു അച്ഛനും മകനും അടക്കം മൂന്ന് റോഡ് നിർമാണ തൊഴിലാളികൾ മരിച്ചു. പുണെ-ബെംഗളൂരു ദേശീയ പാതയിൽ ബെളഗാവി ജില്ലയിലെ ഇട്ടഗിയിലാണ് അപകടം നടന്നത്. റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കലബുറഗി സ്വദേശികളായ രാമചന്ദ്രപ്പ (45), മകൻ മഹേഷ് (18), രമേഷ് (38) എന്നിവരാണ് മരിച്ചത്. കലബുറഗി സ്വദേശികളായ മറ്റ് ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എണ്ണയുമായി എത്തിയ ടാങ്കർ ലോറിയാണ് തൊഴിലാളികൾക്ക് നേരേ ഇടിച്ചുകയറുകയും ഒരു വശത്തേക്ക് മറിയുകയും ചെയ്തത്. മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ…
Read Moreസിന്ധു നദീജല കരാർ മരവിപ്പിച്ചത് ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെ ; വെള്ളത്തിനായി വലഞ്ഞ് പാക്കിസ്ഥാൻ
പാക്കിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൻ്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് പാക്കിസ്ഥാൻ. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി ചെയ്യനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും പൂർണമായി ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും, ഝലം നദിയിലെ മംഗ്ല ഡാമിലും ജലം കാര്യമായ തരത്തിൽ കുറഞ്ഞതായും പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ…
Read Moreറോഡ് ഭാഗികമായി അടച്ചിടുന്നു; ഗതാഗത കുരുക്കിൽ പൊറുതിമുട്ടി ജനം
ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി രാത്രികാലങ്ങളിൽ റോഡ് ഭാഗികമായി അടച്ചിടുന്നത് ഔട്ടർ റിങ് റോഡിൽ ഗതാഗത തടസം സൃഷ്‌ടിക്കുന്നു.മാറത്തഹള്ളി ഭാഗത്തേക്കു യാത്ര ചെയ്യുന്നവരെയാണ് ഗതാഗത പ്രശ്നം കാര്യമായി ബാധിക്കുന്നത്. പ്രധാന നിരത്തിൻ്റെ ഒരു ഭാഗം രാത്രി 11നു ശേഷം അടച്ചിട്ടാണ് മെട്രോ നിർമാണം. ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഈ മേഖലയിൽ വൻ തോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും, വിഡിയോകളും സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതുകൊണ്ടാണ് പൊതുജനം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഐടി കമ്പനികൾ ഏറെയുള്ള ഒൗട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി മെട്രോ…
Read Moreദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അങ്ങേയറ്റം ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി
പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരി പീഡനത്തിന് ഇരയായത്. ബെഡില്ലാത്തതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും…
Read Moreപത്തനംതിട്ട തിരുവല്ലയിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു
പത്തനംതിട്ട: പാടശേഖരത്തില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്. 35 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോകവേയാണ് അപകടമുണ്ടായത്. ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല്‍ കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.
Read Moreമ്യൂച്വൽ ഫണ്ട് മുതൽ ആദായ നികുതി വരെ; ജൂണിൽ ഈ കാര്യങ്ങൾ മാറും,
ജൂൺ മുതൽ സാമ്പത്തികമേഖലയിൽ വരാൻ പോകുന്നത് നിരവധി മാറ്റങ്ങൾ. ആധാറിൽ തുടങ്ങി വരെ മ്യൂച്വൽ ഫണ്ടിൽ മാറ്റങ്ങൾ വരും. നമ്മുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ അറിയാം. ആദായനികുതി *************** ടി.ഡി.എസ് സർട്ടിഫിക്കറ്റുകൾ നൽകാനുള്ളഅവസാന തീയതി 2025 ജൂൺ 15 ആയി നിശ്ചയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആദായ നികുതി ഈടാക്കുന്നുണ്ടെന്നത് തൊഴിലുടമ നൽകുന്ന സർട്ടിഫിക്കറ്റാണിത്. ഇത് ജൂൺ 15നകം ആദായ നികുതി വകുപ്പിൽ സമർപ്പിക്കണം. ഇ.പി.എഫ്.ഒ 3.0 **************** പി.എഫ് ഫണ്ടുകൾ യു.പി.ഐ ഉപയോഗിച്ചും എ.ടി.എമ്മുകൾ വഴിയും പിൻവലിക്കാവുന്ന പുതിയ സംവിധാനത്തിന്…
Read Moreഓട്ടോ ഡ്രൈവറെ ചെരിപ്പുകൊണ്ടടിച്ച് യുവതി; കേസെടുത്തതിന് പിന്നാലെ കാലുപിടിച്ച് മാപ്പ് പറച്ചിൽ, വീഡിയോ വൈറൽ
ബെംഗളൂരു : ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ ബംഗളൂരുവിൽ യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. യുവതി ഓട്ടോ ഡ്രൈവറെ ചെരിപ്പൂരി അടിക്കുന്നതിന്‍റെയും, പിന്നീട് കാലുപിടിച്ച് മാപ്പ് പറയുന്നതിന്‍റെയും ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പങ്കുരി എന്ന യുവതി ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ലോകേഷ് തന്‍റെ കാലിൽ ഇടിച്ചതായി യുവതി പറയുന്നു. എന്നാൽ, ഓട്ടോ ഡ്രൈവർ ആരോപണം നിഷേധിച്ചു. പിന്നാലെ യുവതി വാക്കുതർക്കം ആരംഭിച്ചതോടെ ലോകേഷ് തന്‍റെ മൊബൈൽ ഫോണിൽ ഇത് ചിത്രീകരിക്കാൻ തുടങ്ങി. ഇതോടെ യുവതി…
Read More