ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അങ്ങേയറ്റം ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി

പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരി പീഡനത്തിന് ഇരയായത്. ബെഡില്ലാത്തതിനാൽ ആശുപത്രിയിൽ ​അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും…

Read More
Click Here to Follow Us