ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി ചികിത്സ കിട്ടാതെ മരിച്ച സംഭവം; അങ്ങേയറ്റം ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി

പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം.

സംഭവത്തിൽ നിതീഷ് കുമാർ സർക്കാറിനെ ശക്തമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്.

ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പരിക്കേറ്റ പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടര്‍ന്ന് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞമാസം 26നായിരുന്നു 11 വയസ്സുകാരി പീഡനത്തിന് ഇരയായത്.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ബെഡില്ലാത്തതിനാൽ ആശുപത്രിയിൽ ​അഡ്മിറ്റ് ചെയ്തില്ല. തുടർന്ന് മണിക്കൂറുകളോളം ആശുപത്രിയിൽ കാത്തിരിക്കേണ്ടി വന്നു. ഇതിനിടെ പെൺകുട്ടിയുടെ ആരോഗ്യനില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഡബിൾ എഞ്ചിൻ സർക്കാരിന്‍റെ ചികിത്സയിലെ അശ്രദ്ധയാണ് ദലിത് പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ ആരോപിച്ചു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കിൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും, സർക്കാരി ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് കുട്ടി മരിക്കാൻ കാരണമായതെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
[masterslider id="10"]

Related posts