പത്തനംതിട്ട തിരുവല്ലയിൽ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു

പത്തനംതിട്ട: പാടശേഖരത്തില്‍ വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്.

35 വയസ്സായിരുന്നു. പത്തനംതിട്ട തിരുവല്ല കാവുങ്കല്‍ പാടശേഖരത്താണ് സംഭവം. മീന്‍ പിടിക്കാന്‍ പാടശേഖരത്തില്‍ പോകവേയാണ് അപകടമുണ്ടായത്.

ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞാണ് അപകടം. വലയില്‍ കാല്‍ കുടുങ്ങി രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കനത്ത മഴയ്ക്കിടെ ഇൻഡിരാനഗറിൽ ഉഗ്രസ്ഫോടനം; ദൃശ്യങ്ങൾ പകർത്തി കമ്പനി സ്ഥാപകൻ
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts