നിലപാട് മാറ്റി ജെ.ഡി.എസ്.; സ്ഥാനാർഥിയായി സ്വന്തം കുടുംബത്തിൽനിന്ന് ആരെയും ഇനി നിർത്തില്ലെന്ന് എച്ച്.ഡി. ദേവഗൗഡ

ബെംഗളൂരു: സ്വന്തം കുടുംബത്തിൽനിന്ന് ആരെയും ഇനി തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിയായി നിർത്തില്ലെന്ന് ജെ.ഡി.എസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ. കുടുംബത്തിൽനിന്ന് ആരും ഇനി മത്സരിക്കാൻ പോകുന്നില്ലെന്നും ഓരോ മണ്ഡലത്തിലും പ്രാദേശിക നേതാക്കളെ സ്ഥാനാർഥിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജെ.ഡി.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യവേയാണ് ദേവഗൗഡ കുടുംബരാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കെ.ആർ. പേട്ടിലും ഹുൻസൂരിലും സന്ദർശിക്കുകയും പാർട്ടി പ്രവർത്തകർ നിർദേശിക്കുന്നയാളെ സ്ഥാനാർഥിയാക്കുകയും ചെയ്യും.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഉപതിരഞ്ഞെടുപ്പിൽ കൊച്ചുമകൻ പ്രജ്വൽ രേവണ്ണയെ സ്ഥാനാർഥിയാക്കാൻ പ്രവർത്തകരുടെയിടയിൽനിന്ന് സമ്മർദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിൽ കുടുംബരാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ദേവഗൗഡയുടെ പ്രസ്താവന.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൊച്ചുമക്കളായ നിഖിൽ കുമാരസ്വാമിയും പ്രജ്വൽ രേവണ്ണയും മത്സരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts