ശ്രീഹരിക്കോട്ട ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി!!

നെല്ലൂർ: ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടർന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിർദേശം നൽകി. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

തീരദേശ സേന, മറൈൻ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തിൽ കടലിൽ 50 നോട്ടിക്കൽ മൈൽ ദൂരത്തിൽ പരിശോധന നടത്തുകയും കർശന നിരീക്ഷണമേർപ്പെടുത്തുകയും ചെയ്തു.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

മത്സ്യ ബന്ധന ബോട്ടുകളടക്കം നിരീക്ഷണത്തിലാണ്. വനപ്രദേശങ്ങളിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. മുൻകരുതലിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിനും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തിൽ കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts