നിർണായക ഘട്ടങ്ങളിൽ സഖ്യ സർക്കാറിനെ താങ്ങി നിർത്തിയ”ട്രബിൾ ഷൂട്ടറെ” രക്ഷിക്കാൻ ആരുമില്ല!ഡി.കെ.ശിവകുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി;ചൊവ്വാഴ്ച വരെ ജയിലിൽ തുടരും.

ബെംഗളൂരു :ഹവാലാ പണമിടപാട് കേസിൽ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയിലുള്ള കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിൻ്റെ കസ്റ്റഡി കാലാവധി അടുത്ത ചൊവ്വാഴ്‍ച വരെ നീട്ടി.

റോസ് അവന്യൂവിലെ പ്രത്യേക എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

കേസിൽ ശിവകുമാറിൽ നിന്നും കൂടുതൽ വിവരങ്ങൾ തേടാനുണ്ടെന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദം അംഗീകരിച്ചാണ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

എന്നാൽ, ശിവകുമാറിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് കോടതി നിർദ്ദേശം നൽകി.

2017 ല്‍ ശിവകുമാറിന്‍റെ ദില്ലിയിലെ വസതിയിൽ നിന്ന് എട്ട് കോടിയിലധികം രൂപ കണ്ടെടുത്ത കേസില്‍ സെപ്റ്റംബർ മൂന്നിനായിരുന്നു ഡി കെ ശിവകുമാറിനെ എൻഫോഴ്സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഇത് ഹവാല പണമാണെന്നാണ് എൻഫോഴ്സ്‌മെന്റിന്‍റെ കണ്ടെത്തല്‍

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
[masterslider id="10"]

Related posts