റോഡ് ഭാഗികമായി അടച്ചിടുന്നു; ഗതാഗത കുരുക്കിൽ പൊറുതിമുട്ടി ജനം

ബെംഗളൂരു : നമ്മ മെട്രോ നിർമാണത്തിനായി രാത്രികാലങ്ങളിൽ റോഡ് ഭാഗികമായി അടച്ചിടുന്നത് ഔട്ടർ റിങ് റോഡിൽ ഗതാഗത തടസം സൃഷ്‌ടിക്കുന്നു.മാറത്തഹള്ളി ഭാഗത്തേക്കു യാത്ര ചെയ്യുന്നവരെയാണ്‌ ഗതാഗത പ്രശ്നം കാര്യമായി ബാധിക്കുന്നത്.

പ്രധാന നിരത്തിൻ്റെ ഒരു ഭാഗം രാത്രി 11നു ശേഷം അടച്ചിട്ടാണ് മെട്രോ നിർമാണം.
ശനിയാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും ഈ മേഖലയിൽ വൻ തോതിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ചിത്രങ്ങളും, വിഡിയോകളും സമൂഹമാധ്യമത്തിൽ ഷെയർ ചെയ്തതുകൊണ്ടാണ് പൊതുജനം തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം

ഐടി കമ്പനികൾ ഏറെയുള്ള ഒൗട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് മുൻനിർത്തി മെട്രോ നിർമാണം പൂർത്തിയാകും വരെ പരമാവധി ജീവനക്കാർക്ക്‌ വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കണമെന്ന ആവശ്യം സർക്കാർ മുൻപ് ഉന്നയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts