സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെ ; വെള്ളത്തിനായി വലഞ്ഞ് പാക്കിസ്ഥാൻ

പാക്കിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൻ്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് പാക്കിസ്ഥാൻ.

കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി ചെയ്യനാവാതെ ബുദ്ധിമുട്ടുകയാണ് ജനം.

സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും പൂർണമായി ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും, ഝലം നദിയിലെ മംഗ്ല ഡാമിലും ജലം കാര്യമായ തരത്തിൽ  കുറഞ്ഞതായും പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

2024 ജൂൺ രണ്ടിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ  2025 ജൂണിൽ പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ അളവിൽ 10.3 ശതമാനം കുറവു വന്നതായാണ് കണക്കുകൾ പ്രകടമാകുന്നത്. ഇത് ഈ മേഖലയിലെ  കാർഷികവൃത്തിക്ക് മാത്രമല്ല ജനജീവിതത്തിന് ഒന്നാകെ  കനത്ത തിരിച്ചടിയാകുമെന്നാണ് സർക്കാർ  വിലയിരുത്തൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്ലാറ്റുകളിലെ മലിനജലം ഇനി വ്യവസായശാലകൾക്ക് ജീവനീര്; ബെംഗളൂരുവിൽ പുതിയ 'ജല വിപ്ലവം'
[masterslider id="10"]

Related posts