ലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന

മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന. 43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി. അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്. അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.…

Read More

മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; ഭയന്നോടി വിനോദസഞ്ചാരികൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ഇറ്റലി : ഇറ്റലിയിൽ സ്ഥിതി ചെയ്യുന്നതും, യൂറോപ്പിലെ സജീവമായതുമായ അഗ്നിപർവതം മൗണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു. സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങൾക്കകം ആകാശത്തേക്ക് ചാരവും, പുകപടലങ്ങലും ഉയർന്നു. സംഭവത്തെ തുടർന്ന് വിനോദസഞ്ചാരികൾ മലയുടെ താഴ്വരയിലേക്ക് ഓടിപ്പോകുന്ന ഭയാനക വീഡിയോകളും ഇതിനോടകം പുറത്ത് വന്നു. സ്ഫോടനത്തിൻ്റെ ഭയാനക ദൃശ്യങ്ങൾ പകർത്തിയത് സഞ്ചാരികളിൽ ചിലരാണ്. മൗണ്ട് എറ്റ്നയുടെ സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

Read More

സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഓർക്കാപ്പുറത്ത് അടികിട്ടിയത് പോലെ ; വെള്ളത്തിനായി വലഞ്ഞ് പാക്കിസ്ഥാൻ

പാക്കിസ്ഥാൻ : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ സിന്ധൂ നദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൻ്റെ ഫലമായി രൂക്ഷമായ ജലക്ഷാമത്തെ അഭിമുഖീകരിച്ച് പാക്കിസ്ഥാൻ. കടുത്ത വേനലിൽ സിന്ധു, ഝലം, ചിനാബ് നദികളിൽനിന്നുള്ള വെള്ളത്തിൻ്റെ അളവ് കുറഞ്ഞതിനൊപ്പം ഇന്ത്യയിൽനിന്ന് ഉദ്ഭവിക്കുന്ന നദികളിൽ നിന്നുള്ള ജലവും ഇല്ലാതായതോടെ കൃഷി ചെയ്യനാവാതെ ബുദ്ധിമുട്ടുകയാണ് ജനം. സിന്ധൂ നദീജല കരാർ മരവിപ്പിച്ചതോടെ, ഇന്ത്യയിൽനിന്ന് ഒഴുകിയിരുന്ന നദികളിൽനിന്നുമുള്ള ജലത്തിന്റെ ലഭ്യതയും പൂർണമായി ഇല്ലാതായി. സിന്ധുനദിയിലെ ടർബെല ഡാമിലും, ഝലം നദിയിലെ മംഗ്ല ഡാമിലും ജലം കാര്യമായ തരത്തിൽ  കുറഞ്ഞതായും പാകിസ്താൻ സർക്കാർ പുറത്തുവിട്ട രേഖകളിൽ…

Read More

കണ്ണിനും, തൊലിക്കും വേണ്ടി മകളെ വിറ്റു; ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ്

ജോഹന്നാസ് ബർഗ്: മകളെ മനുഷ്യക്കടത്ത്കാർക്ക് വിൽപ്പന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. ആറുവയസുകാരിയായ ജോഷ്ലിൻ സ്മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിൽക്കുകയായിരുന്നു. എട്ട് ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ അമ്മയ്ക്ക് വിചാരണക്കിടെ ഒരു തരത്തിലുള്ള കുറ്റബോധവും ഇല്ലായിരുന്നെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വൈദ്യൻ വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി (അതായത് 1,100 ഡോളറിനായിരുന്നു) വിൽപ്പന…

Read More

പ്രണയത്തിൽ നിന്ന് പിന്മാറി യുവാവ്; പിന്നാലെ പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടി യുവതി, ദാരുണാന്ത്യം

ലണ്ടൻ : പ്രണയം തകർന്നു പിന്നാലെ 10,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്ത് സ്‌കൈ ഡൈവറായ യുവതി. ഇംഗ്ലണ്ടിലെ ഡര്‍ഹാം കൗണ്ടിയിലെ ഷോട്ടണ്‍ കോളിയറിലാണ് സംഭവം. 32-കാരിയായ ജേഡ് ഡാമറല്‍ എന്ന യുവതിയാണ് മരിച്ചത്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്ധയായ ജേഡ് താഴേയ്ക്ക് ചാടിയശേഷം തൻ്റെ പാരച്യൂട്ട് മനഃപൂര്‍വം തുറക്കാതിരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ജേഡിൻ്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാര്‍ക്കറ്റിങ് മാനേജരായി ജോലി ചെയ്ത് വരികയായിരുന്നു ജേഡ്. സ്‌കൈ ഡൈവിങ്ങില്‍ വിദഗ്‌ധയാണ്. ജേഡ് നാനൂറിലേറെ…

Read More
Click Here to Follow Us