ലാൻഡിങ്ങിനായി ശ്രമിച്ചത് രണ്ട് തവണ; അപകട സൂചനയ്ക്ക് പിന്നാലെ അപ്രത്യക്ഷമായി, റഷ്യൻ വിമാനത്തിലെ മുഴുവൻ യാത്രക്കാരും മരിച്ചെന്ന് സൂചന

മോസ്കോ: 50 പേരുമായ പോയ റഷ്യൻ വിമാനം തകർന്നു വീണ സംഭവത്തിൽ മുഴുവൻ പേരും മരിച്ചതായി സൂചന.

43 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് എയർ ട്രാഫിക് കൺട്രോൾ വ്യക്തമാക്കി.

അങ്കാറ എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്.വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാർത്താഏജൻസിയായ ഇന്റർഫാക്സാണ് ഇക്കാര്യം പുറത്തുവിട്ടത്.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

അമുർ നഗരത്തിലെ വിമാനത്താവളത്തിൽ ഇറങ്ങാനിരിക്കെയാണ് വിമാനം പൊടുന്നനെ റഡാറിൽ നിന്നും കാണാതായത്. അതെസമയം വിമാനത്തിൽ 42 ആളുകളാണ് ഉണ്ടായിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഔദ്യോഗിക കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനത്തിനായി 35 പേരടങ്ങുന്ന സേനകളെ അടിയന്തിരമായി വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗവ. കോളേജുകളിൽ ഈ കോഴ്സുകൾക്ക് പ്രിയമേറുന്നു; കൂടുതൽ സീറ്റുകളും പുതിയ ബാച്ചുകളും അനുവദിക്കാൻ തീരുമാനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts