പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ

ബെംഗളൂരു: അശ്ലീല വീഡിയോ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണ പാർപ്പിച്ചിരിക്കുന്ന ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സി.സി.ബി (സിറ്റി ക്രൈം ബ്രാഞ്ച്) പോലീസിന്റെ മിന്നൽ റെയ്ഡ്. പരിശോധനയിൽ പ്രജ്വലിന്റെ കൈവശത്തുനിന്ന് മൊബൈൽ ഫോണും അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെടുത്തു. സംഭവത്തെത്തുടർന്ന് ജയിൽ അധികൃതർക്കെതിരെ നടപടി ശക്തമാക്കുകയും പ്രജ്വലിനെ വി.ഐ.പി സെല്ലിൽ നിന്ന് ജനറൽ വാർഡിലേക്ക് മാറ്റുകയും ചെയ്തു.

പെൻഡ്രൈവിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും

പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നടത്തിയ വിശദമായ പരിശോധനയിലാണ് നീല റെഡ്മി 5ജി മൊബൈൽ ഫോൺ, ചാർജർ, നോട്ട്ബുക്ക്, കറുത്ത സാൻഡിസ്ക് പെൻഡ്രൈവ് എന്നിവ പോലീസ് പിടിച്ചെടുത്തത്. ഡിജിറ്റൽ ഉപകരണങ്ങൾ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഫോണിലും പെൻഡ്രൈവിലും നിരവധിയായ അശ്ലീല വീഡിയോകളും യുവതികളുടെ അശ്ലീല ചിത്രങ്ങളുടെ ക്ലിപ്പിംഗുകളും ഉണ്ടായിരുന്നു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

സുരക്ഷാ വീഴ്ചയിൽ ദുരൂഹത; ജയിൽ സൂപ്രണ്ടിന് നോട്ടീസ്

കടുത്ത സുരക്ഷാ പരിശോധനകളുള്ള ജയിലിനുള്ളിലേക്ക് പ്രജ്വലിന് ഫോണും പെൻഡ്രൈവും എത്തിച്ചുനൽകിയത് ആരാണെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഉപകരണങ്ങൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പ്രജ്വൽ രേവണ്ണ വ്യക്തമായ വിവരങ്ങൾ നൽകാൻ തയ്യാറായിട്ടില്ല. വലിയ സുരക്ഷാ വീഴ്ച സംഭവിച്ച പശ്ചാത്തലത്തിൽ ജയിൽസ് ആൻഡ് കറക്ഷണൽ സർവീസസ് ഡി.ജി.പി അലോക് കുമാർ ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്

വി.ഐ.പി പരിഗണന അവസാനിപ്പിച്ചു

റെയ്ഡിന് പിന്നാലെ പ്രജ്വൽ രേവണ്ണയ്ക്ക് നൽകിയിരുന്ന പ്രത്യേക ആനുകൂല്യങ്ങളെല്ലാം ജയിൽ അധികൃതർ റദ്ദാക്കി. ഇതുവരെ വി.ഐ.പി സെല്ലിൽ കഴിഞ്ഞിരുന്ന ഇയാളെ ഉടൻ തന്നെ മറ്റ് സാധാരണ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജനറൽ സെല്ലിലേക്ക് മാറ്റി. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും സി.സി.ബി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts