ട്രെയിനിൽ വിതരണം ചെയ്‌ത ഭക്ഷണത്തിൻ്റെ അമിത വില ചോദ്യം ചെയ്തു; യാത്രക്കാരനെ വളഞ്ഞിട്ട് ആക്രമിച്ച് പാന്‍ട്രി ജീവനക്കാർ

ഉത്തർപ്രദേശ് : ട്രെയിനില്‍ വില്‍ക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നത് ചോദ്യം ചെയ്‌ത യാത്രക്കാരനെ മർദിച്ച് പാൻട്രി ജീവനക്കാരൻ. വരാവല്‍ ജബല്‍പൂര്‍ എക്‌സ്പ്രസ്സിലാണ് സംഭവം. സംഭവം വിവാദമായതിന് പിന്നാലെ കരാര്‍ റദ്ദാക്കിയതായി റെയില്‍വേ വ്യക്തമാക്കി. ഐആര്‍സിടിസി നിരക്കിനു മുകളില്‍ പണം ഈടാക്കിയത് ചോദ്യം ചെയ്തതാണ് പാന്‍ട്രി ജീവനക്കാരെ ചൊടിപ്പിച്ചത്. സംഘമായെത്തി യാത്രക്കാരെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സമൂഹമാധ്യമങ്ങളിൽ ജീവനക്കാർക്ക് നേരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും ജീവനക്കാരുടെ കരാര്‍ റദ്ദാക്കി…

Read More

കാർഷിക ഉൽപ്പാദനത്തിനായി 24,000 കോടി രൂപ ; ഗുണം ലഭിക്കുക 1. 7 കോടി കർഷകർക്ക്, കർഷകർക്ക് കൈത്താങ്ങാവാൻ കേന്ദ്രം

ന്യൂഡൽഹി : കർഷകർക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപയാണ്‌ മന്ത്രിസഭ അംഗീകാരം നൽകിയത്. 100 കർഷക ജില്ലകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 24000 കോടി രൂപ വകയിരുത്തും. ഇത് വഴി 1. 7 കോടി കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഓരോ സംസ്ഥാനത്ത് നിന്നും ഒരു ജില്ലാ എന്ന നിലയ്‌ക്കാണ്‌ പദ്ധതിക്കായി പരിഗണിക്കുക. പദ്ധതിയുടെ കാലയളവ് ആറു വർഷമാണ്. കൂടുതൽ വിളകൾ കൃഷി ചെയ്യുന്നത് വഴി ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ്…

Read More

പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സംഭവം; ജമ്മുകശ്മീരിൽ സൈനികൻ പിടിയിൽ

ന്യൂഡൽഹി : പാകിസ്താന് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. പഞ്ചാബ് സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെല്ലാണ് ദവീന്ദർ സിംഗ് എന്നയാളിനെ അറസ്റ്റ് ചെയ്‌തത്‌.ജമ്മു-കശ്മീരിലെ ഉറിയിൽ നിന്നാണ് ഇയാളെ പിടി കൂടിയത്. സൈന്യവുമായി ബന്ധപ്പെട്ട നിർണായക രേഖകൾ, രഹസ്യ സ്വഭാവമുള്ള കത്തുകൾ എന്നിവ ഐഎസ്ഐക്ക് ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. പഞ്ചാബ് സ്വദേശിയാണ് ഇയാൾ. ചാരപ്പണിക്ക് അറസ്റ്റിലായ മുൻ സൈനികൻ ഗുർപ്രീത് സിങുമായും ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി 6 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

Read More

പൊതുവേദിയിൽ വെച്ച് മുഖ്യമന്ത്രി അടിക്കാൻ ശ്രമിച്ച ഐ.പി.എസ് ഓഫീസർക്ക് ബെളഗാവി ഡെ. പൊലീസ് കമീഷണറായി നിയമനം

ബെംഗളൂരു : കോൺഗ്രസ് കൺവെൻഷൻ വേദിയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ ശ്രമിച്ച സംഭവം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ സ്വയം വിരമിക്കൽ പ്രഖ്യാപിച്ച ഐപിഎസ് ഓഫിസറെ ബെളഗാവി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറായി നിയമിച്ചു. ധാർവാഡ് അഡീ. പൊലീസ് സൂപ്രണ്ടായിരിക്കെ ദുരനുഭവമുണ്ടായ നാരായൺ ബരാമണിക്ക് ക്രമസമാധാന ചുമതലയുള്ള ഡി.സി.പിയായാണ് പുതിയ നിയമനം നൽകിയിരിക്കുന്നത്. കർണാടകയിലെ ഒരു പരിപാടിയിൽ വെച്ച് സിദ്ധരാമയ്യയുടെ പ്രസംഗം ബി.ജെ.പി പ്രവർത്തകർ തടസ്സപ്പെടുത്തിയതിനെ തുടർന്ന് വേദിക്ക് മുന്നിൽ നിന്നിരുന്ന ബരാമണിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിക്കുകയും അടിക്കാൻ ശ്രമിക്കുകയും…

Read More

രണ്ടുമാസത്തിനിടെ നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ പോലീസ് തെളിയിച്ചത് 42 കേസുകൾ; പിടിക്കപെട്ടവരിൽ രണ്ടുവർഷം മുൻപ്‌ മുങ്ങിയ പിടികിട്ടാപുള്ളിയും

ബെംഗളൂരു : കഴിഞ്ഞ രണ്ടുമാസത്തിനിടെ മൈസൂരു സിറ്റി പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ 42 വ്യത്യസ്ത കേസുകളിൽപ്പെട്ട 19 പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 63 ലക്ഷം രൂപയുടെ മോഷ്ടിച്ച സ്വത്തുക്കൾ കണ്ടെടുത്തായി സിറ്റി പോലീസ് കമ്മിഷണർ സീമ ലട്കർ പറഞ്ഞു. തെളിയിക്കപ്പെട്ടവയിൽ 28 വാഹനമോഷണങ്ങളുംപെടും. 659 ഗ്രാം സ്വർണാഭരണങ്ങൾ, ഒരു കിലോ വെള്ളി, 27 ഇരുചക്ര വാഹനങ്ങൾ, ഒരു കാർ, 2,57,000 രൂപ, ഒരു ലാപ്ടോപ്പ് എന്നിവയും വിവിധ പ്രതികളിൽനിന്ന് കണ്ടെടുത്തു. രണ്ടുവർഷം മുൻപ്‌ സരസ്വതിപുരത്ത് ഒരു വീട് കൊള്ളയടിച്ച കേസിലെ പിടികിട്ടാപുള്ളിയെ…

Read More

ബെംഗളൂരുവില്‍ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന സംഭവം; ബിജെപി MLA ഉൾപ്പെടെ അഞ്ചുപേര്‍ക്കെതിരേ കേസ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഗുണ്ടാനേതാവും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ യുവാവിനെ വെട്ടിക്കൊന്നു. ഹലസൂരു സ്വദേശി ശിവകുമാര്‍ എന്ന ബികലു ശിവു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ ബൈരതി ബസവരാജ് ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ജഗദീഷ്, കിരണ്‍, വിമല്‍, അനില്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. എംഎല്‍എയുടെ പ്രേരണയെത്തുടര്‍ന്നാണ് കൊലപാതകമെന്നാണ് ശിവകുമാറിൻ്റെ അമ്മ വിജയലക്ഷ്മി നല്‍കിയ പരാതിയിലെ പ്രധാന ആരോപണം. വീടിനുപുറത്തു നില്‍ക്കുകയായിരുന്ന ശിവകുമാറിനെ ബൈക്കുകളിലും കാറിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഘത്തിൽ ഒൻപത് പേരുണ്ടായിരുന്നു. കൊലയ്ക്ക് ശേഷം അക്രമികൾ…

Read More

ബെംഗളൂരു-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിൽ; വൻ ഗതാഗത തടസ്സം

ബെംഗളൂരു: ബെംഗളൂര-മംഗളൂരു ഹൈവേയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വൻ ഗതാഗത തടസ്സം. ദേശീയപാത 75ൽ കഡാബ താലൂക്കിലാണ് മണ്ണിടിച്ചിലുണ്ടായത്. ധർമ്മസ്ഥല ക്രോസിലുണ്ടായ അപകടത്തെ തുടർന്ന് വലിയ ഗതാഗതകുരുക്കും രൂപപ്പെട്ടിട്ടുണ്ട്. ബസ്, ട്രക്ക്, ലോറി തുടങ്ങിയ വലിയ വാഹനങ്ങളുടെ ഗതാഗതം പൂർണമായും തട​സപ്പെട്ടു. കാറുകളും ഇരുചക്രവാഹനങ്ങളും മറ്റ് വഴികളിലൂടെ കടന്നുപോകുന്നുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ ആളുകളോട് നിർദേശിച്ചു. പ്രദേശത്ത് നിന്ന് മണ്ണും ചെളിയും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വാഹനയാത്രികർ ഈ ശ്രമങ്ങളോട് സഹകരിക്കണമെന്ന് പൊലീസ് സൂപ്രണ്ട് അരുൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള വാഹനങ്ങൾക്ക് നിലവിൽ ധർമ്മസ്ഥലയിലേക്കും…

Read More

ജനശ്രദ്ധയാകർഷിച്ച് ശുഭാൻഷു ശുക്ല മകനെയും ഭാര്യയെയും കണ്ടുമുട്ടിയ ചിത്രം

ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ തന്റെ പേര് എഴുതിയ ബഹിരാകാശയാത്രികൻ ശുഭാൻഷു ശുക്ല ഒടുവിൽ തന്റെ കുടുംബത്തെ കണ്ടുമുട്ടിയ ചിത്ര ജനങ്ങൾ ഏറ്റെടുത്തു. ഹൂസ്റ്റണിലാണ് അദ്ദേഹം ഭാര്യ കാംനയെയും മകൻ കൈഷിനെയും കണ്ടുമുട്ടി, അവരെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചത്. ഇതുസംബന്ധിച്ച ഫോട്ടോകൾ ഷുബാൻഷു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. ഈ ഫോട്ടോകളാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. രണ്ട് മാസത്തിന് ശേഷം കുടുംബത്തെ കണ്ട ഷുബാൻഷു ഈ സമയത്ത് വളരെ വികാരാധീനനായി. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ശുബാൻഷു ശുക്ല പഴയ വിവരങ്ങൾ ഓർമ്മിച്ചു, “ബഹിരാകാശ യാത്ര അത്ഭുതകരമാണ്, പക്ഷേ വളരെക്കാലത്തിനുശേഷം…

Read More

‘കർഷകരുടെ ചരിത്ര വിജയത്തിൽ അഭിമാനം : സി​ദ്ധ​രാ​മ​യ്യ ജ​ന​കീ​യ നേ​താ​വ്’ -ന​ട​ൻ പ്ര​കാ​ശ് രാ​ജ്

ബെംഗളൂരു : ദേ​വ​ന​ഹ​ള്ളി താ​ലൂക്ക്, ച​ന്ന​നാ​രാ​യ​ണ, പ​ട്ട​ണ​യ തുടങ്ങിയ ഗ്രാ​മ​ങ്ങ​ളി​ലെ​ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ്ര​ക്രി​യ റദ്ദാക്കുനുള്ള ​ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​ൻ്റെ തീ​രു​മാ​ന​ത്തെ അഭിനന്ദിച്ച് നടൻ പ്രകാശ് രാജ്. ഭൂമി ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്മാറിയത് കർഷകരുടെ വിജയമാണെന്നും ഇത്തരം പോരാട്ടങ്ങൾ ച​രി​ത്ര​പ​ര​മാ​യ വി​ജ​യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ്രകാശ് രാജ് അഭിപ്രയപ്പെട്ടു. പ്ര​ക്ഷോ​ഭം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് പി​ന്തു​ണ നൽകി നടൻ പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തത് വലിയ ജനശ്രദ്ധ നേടിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ ജ​ന​കീ​യ നേ​താ​വാ​ണെ​ന്ന് തെ​ളി​യി​ച്ചെന്നും ഒ​ടു​വി​ൽ അ​ദ്ദേ​ഹം സ്വീകരിച്ച നിലപാട് നിലപാട് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
Click Here to Follow Us