ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

ബെംഗളൂരു: കെങ്കേരിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരണപ്പെട്ടു. ബി.ജി.എസ് കോളജിലെ നാലാം വർഷ നഴ്സിങ് വിദ്യാർഥികളായ അതുൽ സിബി, ഗൗരി ശങ്കർ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ കെങ്കേരിയിലെ ആർ.ആർ ഡെന്റൽ കോളജിന് സമീപമായിരുന്നു അപകടം നടന്നത്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

മൈസൂരുവിൽ നിന്നും ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചുതന്നെ ഇരുവർക്കും ജീവൻ നഷ്ടമായി. മൃതദേഹങ്ങൾ രാജ രാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടവുമായി ബന്ധപ്പെട്ട് കെങ്കേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ
[masterslider id="10"]

Related posts