ഗൂഗിൾ പേ വേണ്ട, ഫോൺ പേയും വേണ്ട; വാട്‌സ്ആപ്പിൽ ഇനി ‘കളി’ മാറും!

ന്യൂഡൽഹി: മൊബൈൽ റീചാർജ് ചെയ്യുന്നതിനായി ഇനി മറ്റു യുപിഐ ആപ്പുകളെ ആശ്രയിക്കേണ്ടതില്ല. പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി ആപ്പിനുള്ളിൽ തന്നെ നേരിട്ട് റീചാർജ് ചെയ്യാനുള്ള പുതിയ സംവിധാനം വാട്‌സ്ആപ്പ് അവതരിപ്പിച്ചു. നെതർലൻഡ്‌സ് ആസ്ഥാനമായുള്ള പ്രമുഖ പേയ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് വാട്‌സ്ആപ്പ് ഇന്ത്യയിൽ ഈ സേവനം ലഭ്യമാക്കുന്നത്. ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പ്രമുഖ ആപ്പുകൾക്ക് കടുത്ത മത്സരം നൽകുന്നതാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം.

ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഉടൻ തന്നെ ഈ സേവനം ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. എയർടെൽ, ജിയോ, വിഐ തുടങ്ങിയ പ്രമുഖ ടെലികോം സേവനദാതാക്കളുടെ പ്രീപെയ്ഡ് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്ക് തങ്ങൾക്ക് അനുയോജ്യമായ പ്ലാനുകൾ ഇനി വാട്‌സ്ആപ്പിലൂടെ തന്നെ തിരഞ്ഞെടുക്കാനും പണമടയ്ക്കാനും സാധിക്കും.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

വാട്‌സ്ആപ്പിനെ വെറുമൊരു ചാറ്റിങ് ആപ്പിൽ നിന്ന് പൂർണ്ണമായ ഒരു ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. നിലവിൽ ബിൽ പേയ്‌മെന്റുകൾ, മെട്രോ ടിക്കറ്റ് ബുക്കിങ്, വിവിധ സർക്കാർ സേവനങ്ങൾ എന്നിവ വാട്‌സ്ആപ്പിലെ ചാറ്റ് ബോട്ടുകൾ വഴി ലഭ്യമാണ്. ഇതിന് പിന്നാലെയാണ് റീചാർജ് സൗകര്യവും ആപ്പിലേക്ക് നേരിട്ട് എത്തുന്നത്. ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ വിപുലീകരണത്തിന് ഒരുങ്ങുന്നത്.

വാട്‌സ്ആപ്പിലൂടെ എങ്ങനെ മൊബൈല്‍ റീചാര്‍ജ് ചെയ്യാമെന്ന് നോക്കാം

1. ആദ്യം വാട്‌സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്യുക

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

2. അതിന് ശേഷം വരുന്ന മെനുവില്‍ നിന്നും മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ് എന്ന സംവിധാനം തെരഞ്ഞെടുക്കുക

3. അതിന് ശേഷം നിങ്ങളുടെയോ അതോ മറ്റാരുടെയെങ്കിലോ മൊബൈല്‍ നമ്പര്‍ കൊടുക്കുക

4. അതിന് ശേഷം നിങ്ങളുടെ സിം ഏതാണെന്ന് തെരഞ്ഞെടുക്കുക

5. പിന്നീട് വരുന്ന മെനുവില്‍ നിന്നും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക

6. അതിന് ശേഷം നിങ്ങളുടെ പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) എന്നീ ഓപ്ഷനുകളില്‍ നിന്നും തെരഞ്ഞെടുക്കുക

7. അവസാനമായി നിങ്ങളുടെ യുപിഐ പിന്‍ കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts