പിൻ നമ്പർ വേണ്ട; ഗൂഗിൾ പേയിലൂടെ ഇനി വിരലടയാളം ഈ രീതിയിൽ പണമയയ്ക്കാം; പുതിയ ഫീച്ചർ ഇങ്ങനെ

ഡൽഹി: ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കാൻ പുത്തൻ ഫീച്ചറുമായി പ്രമുഖ യുപിഐ ആപ്പുകൾ. ഗൂഗിൾ പേ, ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ ആപ്പുകൾ വഴി ഇനി മുതൽ പിൻ (PIN) നമ്പർ ടൈപ്പ് ചെയ്യാതെ തന്നെ പണമയയ്ക്കാൻ സാധിക്കും. ഫോണിലെ ഫിംഗർപ്രിന്റ് സ്കാനറിൽ വിരലടയാളം പതിപ്പിച്ചുകൊണ്ട് 5,000 രൂപ വരെയുള്ള പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇപ്പോൾ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) കഴിഞ്ഞ വർഷം തന്നെ ഈ ബയോമെട്രിക് സംവിധാനം അവതരിപ്പിച്ചിരുന്നെങ്കിലും അടുത്തിടെയാണ് വിവിധ പേയ്മെന്റ് ആപ്പുകളിൽ ഇത് പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയത്. ഈ സേവനം ആദ്യമായി നടപ്പിലാക്കിയത് ഭീം (BHIM) ആപ്പിലാണ്. നിലവിൽ ‘യുപിഐ ലൈറ്റ്’ ഒഴികെയുള്ള സാധാരണ ഇടപാടുകൾക്കെല്ലാം നാലക്ക അല്ലെങ്കിൽ ആറക്ക പിൻ നമ്പർ നിർബന്ധമാണ്. എന്നാൽ പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് പിൻ നമ്പർ ഓർത്തു വെക്കേണ്ടി വരുന്നില്ല എന്നത് വലിയ ആശ്വാസമാകും.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

രാജ്യത്ത് നിലവിലുള്ള പുതിയ സ്മാർട്ഫോണുകളിൽ 70 ശതമാനത്തിലും ബയോമെട്രിക് സ്കാനിങ് സംവിധാനമുള്ളതിനാൽ ഭൂരിഭാഗം ആളുകൾക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കും. അതേസമയം, വിരലടയാളം ഉപയോഗിച്ച് നേരിട്ട് പണം കൈമാറാൻ കഴിയുന്നതിനാൽ ഈ ഫീച്ചർ കൈകാര്യം ചെയ്യുമ്പോൾ ഉപഭോക്താക്കൾ സവിശേഷമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സ്മാർട്ഫോണുകളുടെ ബ്രാൻഡും മോഡലും അനുസരിച്ച് ചില ഫോണുകളിൽ ഈ ഫീച്ചർ പൂർണ്ണമായി ലഭ്യമാകാൻ അല്പം കൂടി സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ
[masterslider id="10"]

Related posts