പുതിയ സൗകര്യം; മജസ്റ്റിക് മെട്രോ സ്റ്റേഷന്റെ വാതിൽ തുറന്ന് ഇനി കെഎസ്ആർടിസി ടെർമിനലിലേക്ക്

ബെംഗളൂരു: മജസ്റ്റിക് മെട്രോ ഇന്റർചേഞ്ച് സ്റ്റേഷനിൽ നിന്ന് കെഎസ്ആർടിസി ടെർമിനലിലേക്ക് നേരിട്ട് പ്രവേശിക്കാൻ പുതിയ കവാടം തുറന്നു.

മെട്രോ സ്റ്റേഷനിൽ നിന്ന് ഡി എന്ന് പേരിട്ട കവാടം വഴി കെഎസ്ആർടിസിയുടെ 2, 2 എ ടെർമിനലുകളിലേക്ക് പ്രവേശിക്കാം.

ഇവിടെ നിന്ന് മേൽപാലം വഴി കെഎസ്ആർടിസിയുടെ 1,3, ബിഎംടിസി ടെർമിനലുകളിലേക്കും പ്രവേശിക്കാം.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

നേരത്തെ ഗുബിതോട്ടപ്പ റോഡിലേക്കുള്ള കവാടം വഴിയായിരുന്നു കെഎസ്ആർടിസി, ബിഎംടിസി ടെർമിനലുകളിൽ നിന്ന് യാത്രക്കാർ മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിച്ചിരുന്നത്.

ലഗേജുകളുമായി യാത്രക്കാർ ചുറ്റിവളഞ്ഞ് സഞ്ചരിക്കുന്നത് ഏറെ പ്രയാസകരമായിരുന്നു. തുടർന്നാണ് പുതിയ കവാടം തുറന്നത്.

8 കവാടങ്ങളുള്ള മജസ്റ്റിക് ഇന്റർചേഞ്ച് സ്റ്റേഷനെ മാത്രം പ്രതിദിനം ചുരുങ്ങിയത് ഒന്നരലക്ഷം പേർ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "മക്കൾക്ക് നാട്ടിലേക്ക് മടങ്ങാൻ മടി"; അഞ്ച് മാസത്തെ ബെംഗളൂരു ജീവിതത്തിന്റെ അനുഭവം പങ്കുവെച്ച് അമേരിക്കൻ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts