കാനം രാജേന്ദ്രൻ വീണ്ടും സി പി ഐ തലപ്പത്ത്‌.

മലപ്പുറം: കാനം രാജേന്ദ്രന്‍ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഡിയാണ് കാനത്തിന്‍റെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് അംഗങ്ങളെല്ലാം പിന്തുണയ്ക്കുകയായിരുന്നു. കോട്ടയത്ത് നടന്ന സമ്മേളനമായിരുന്നു കാനത്തെ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

ഇതോടൊപ്പം 96 അംഗ സംസ്ഥാന കൗണ്‍സിലിനേയും തെരഞ്ഞെടുത്തു. 89 അംഗങ്ങളുണ്ടായിരുന്ന സംസ്ഥാന കൗണ്‍സിലില്‍ ഇത്തവണ അംഗങ്ങളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും ഒമ്പത് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്നേ, നിന്നെ ഞാനിനി എന്ത് വിളിക്കും?: വിലയിടിഞ്ഞ് തരിപ്പണമായി സ്വർണം,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts