ബെംഗളൂരു: കർണാടക സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ആകാംഷയോടെ കാത്തിരുന്ന അധികാര കൈമാറ്റം യാതൊരുവിധ ആശയക്കുഴപ്പങ്ങൾക്കും ബഹളങ്ങൾക്കും വഴിമാറാതെ സുഗമമായി പൂർത്തിയായി. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലുള്ള അധികാരം പങ്കിടൽ വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് നടന്നത്. അധികാരക്കസേരയുടെ മാറ്റത്തിന് മുമ്പും ശേഷവും ഇരു നേതാക്കളും തങ്ങൾക്കിടയിലുള്ള ശക്തമായ ഐക്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ അധികാര കൈമാറ്റത്തിലെ തർക്കങ്ങൾ വിജയകരമായി പരിഹരിച്ച കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ ഇപ്പോൾ പുതിയ സർക്കാർ രൂപീകരണമെന്ന വലിയൊരു വെല്ലുവിളിയാണ് ഉയർന്നുവന്നിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ ആരെയൊക്കെ ഉൾപ്പെടുത്തണം, നിലവിലുള്ള…
Read MoreCategory: POLITICS
ശാപം മാറാത്ത കന്നഡ സിംഹാസനം; 70 വർഷത്തിനിടെ അഞ്ച് വർഷം തികച്ചത് വെറും 3 പേർ! ചരിത്രം ആവർത്തിക്കുന്നു; അറിയണം കർണാടക രാഷ്ട്രീയത്തിലെ ഈ ഞെട്ടിക്കുന്ന കഥകൾ
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിന്റെ ചരിത്രം പരിശോധിച്ചാൽ അസ്ഥിരതയും കൂട്ടരാജികളും ഭരണകൂടങ്ങളുടെ തകർച്ചയും നേതൃമാറ്റങ്ങളും പുതിയൊരു വാർത്തയല്ല. 1956-ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം ഇതുവരെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളത്. എസ്. നിജലിംഗപ്പ (1962-68), ഡി. ദേവരാജ് അരസ് (1972-77), സിദ്ധരാമയ്യ (2013-18) എന്നിവർ മാത്രമാണ് ഈ നേട്ടം കൈവരിച്ച മുഖ്യമന്ത്രിമാർ. കർണാടക രാഷ്ട്രീയത്തെ ഉലച്ച പ്രധാന ഭരണമാറ്റങ്ങളുടെയും രാജി ചരിത്രങ്ങളുടെയും വിവരങ്ങൾ താഴെ പറയുന്നപ്രകാരമാണ്. മൈസൂരു സംസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്ക് ശേഷം കോൺഗ്രസിന്റെ മുതിർന്ന നേതാവായ എസ്. നിജലിംഗപ്പ 1958-ൽ…
Read Moreമൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.മൂന്ന് ദിവസമായി തുടർന്ന നീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ പുതിയ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി. മന്ത്രിമാരും അവരുടെ വകുപ്പുകളും മുഖ്യമന്ത്രി വി…
Read More13ാമത് മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും; മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: കേരളത്തിൽ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കുന്നു. രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് പിന്നിലുള്ള സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന കൂറ്റൻ വേദിയിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുന്നത്. മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണർക്ക് കൈമാറിയിരുന്നു. വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം…
Read Moreഒടുവിൽ പതിനൊന്നം നാൾ കേരള മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു
കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തീരുമാനം പുറത്ത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയോടെയാണ് കേരളത്തെ ആര് നയിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്നലെ ആയത്. ന്ദവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമായാണ് വിഡി സതീശന്‍ കേരള മുഖ്യമന്ത്രി എന്ന പ്രഖ്യാപനം വന്നത്. എംഎല്‍എമാരുടെ പിന്തുണയ്ക്കപ്പുറം സംസ്ഥാനത്തിന്റെ ജനഹിതം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡ് തീരുമാനം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഡൽഹിയിൽ നടത്തിയത്. നേരത്തെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍,…
Read Moreകെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തന്നെ മുഖ്യമന്ത്രി പദവിയിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നതിനായി മുൻ കെ.പി.സി.സി അധ്യക്ഷന്മാരെയും വർക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചു. കെ. മുരളീധരൻ, വി.എം. സുധീരൻ, കെ. സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ തുടങ്ങിയ പ്രമുഖ നേതാക്കളിൽ നിന്ന് ഹൈക്കമാൻഡ് അഭിപ്രായം തേടിയിട്ടുണ്ട്. നിയമസഭാ കക്ഷിയിലെ 63 എം.എൽ.എമാരിൽ ഭൂരിഭാഗം പേരുടെയും പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം.…
Read Moreമുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ നേതാക്കളുടെ രഹസ്യ ഗ്രൂപ്പ് യോഗം
കണ്ണൂർ: സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കവെ, മുതിർന്ന നേതാവ് കെ. സുധാകരന്റെ വീട്ടിൽ കണ്ണൂരിലെ പ്രമുഖ നേതാക്കൾ സന്ദർശനം നടത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധയാകുന്നു. കൂടാളി മണ്ഡലം പ്രസിഡന്റ് എൽ.ജി. ദയാനന്ദ്, മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി വി.ആർ. പ്രസാദ്, ഡി.സി.സി സെക്രട്ടറി എന്നിവരുൾപ്പെടെ മൂന്ന് നേതാക്കളാണ് സുധാകരനെ കാണാനെത്തിയത്. മുഖ്യമന്ത്രി പദവിയെച്ചൊല്ലി പാർട്ടിയിൽ സജീവമായ ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. എന്നാൽ, സന്ദർശനത്തിന് രാഷ്ട്രീയ മാനങ്ങളില്ലെന്നും തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്കാണ് തങ്ങൾ എത്തിയതെന്നും നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. സുധാകരന്റെ വീട്ടിലെത്തിയ…
Read Moreമുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി പാസാക്കി. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായുള്ള നിർണ്ണായക ഘട്ടം ഹൈക്കമാൻഡിന്റെ പരിഗണനയിലെത്തി. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. നേതാവിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നിരീക്ഷകരും എഐസിസി ജനറൽ…
Read Moreഅഞ്ച് വർഷം തികയ്ക്കും, പക്ഷേ…”: കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വർഷം തുടരുന്നത് സംബന്ധിച്ച ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തന്റെ കാലാവധിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മെയ് 6-ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ഞങ്ങളുടെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കും. എന്നാൽ എന്റെ സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ച് ഞാൻ പ്രവർത്തിക്കും,” സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡൽഹി സന്ദർശനം നടത്തുമോ എന്ന ചോദ്യത്തിന്, ഹൈക്കമാൻഡ് ആവശ്യപ്പെടുകയോ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയോ ചെയ്താൽ മാത്രമേ…
Read Moreതോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് മുൻ എം.പി.യും ഇടതു സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. കേരളത്തിൽ നടന്നത് എൽ.ഡി.എഫിനെതിരെയുള്ള വിധിയെഴുത്തല്ല, മറിച്ച് പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള ജനങ്ങളുടെ താക്കീതാണെന്നും അദ്ദേഹം തുറന്നടിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വോട്ട് ചോദിച്ചത് മുന്നണിക്കായല്ല, മറിച്ച് ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു. തുടർച്ചയായ മൂന്നാം ഊഴം തേടിയത് ജനാധിപത്യ സങ്കൽപ്പത്തിന് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചോദ്യം ചെയ്യപ്പെടാത്ത അമിതാധികാര ഭാവവും ആർക്കും വഴങ്ങാത്ത…
Read More