അഞ്ച് വർഷം തികയ്ക്കും, പക്ഷേ…”: കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വർഷം തുടരുന്നത് സംബന്ധിച്ച ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തന്റെ കാലാവധിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മെയ് 6-ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

“ഞങ്ങളുടെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കും. എന്നാൽ എന്റെ സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ച് ഞാൻ പ്രവർത്തിക്കും,” സിദ്ധരാമയ്യ പറഞ്ഞു.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

മന്ത്രിസഭാ പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡൽഹി സന്ദർശനം നടത്തുമോ എന്ന ചോദ്യത്തിന്, ഹൈക്കമാൻഡ് ആവശ്യപ്പെടുകയോ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയോ ചെയ്താൽ മാത്രമേ ഡൽഹിക്ക് പോകൂ എന്ന് അദ്ദേഹം മറുപടി നൽകി. നിലവിൽ അത്തരത്തിൽ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിലവിൽ പൊതുജനാഭിപ്രായം കോൺഗ്രസ് സർക്കാരിന് അനുകൂലമാണെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രീയ നീക്കങ്ങളെ പരിഹാസത്തോടെയാണ് അദ്ദേഹം നേരിട്ടത്. പ്രതിപക്ഷത്തിന് വ്യക്തമായ ജനക്ഷേമ തന്ത്രങ്ങളൊന്നുമില്ലെന്നും കുതന്ത്രങ്ങൾ മാത്രമാണ് അവരുടെ കൈമുതലന്നും സിദ്ധരാമയ്യ പരിഹസിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
[masterslider id="10"]

Related posts