തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ തുടരുന്നു. സർക്കാർ രൂപീകരണത്തിൽ നടൻ വിജയിന്റെ തമിഴക വെട്രി കഴകത്തെ (ടിവികെ) പിന്തുണയ്ക്കുന്നതിനെച്ചൊല്ലി പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയിൽ കടുത്ത ഭിന്നത. ഭൂരിഭാഗം എംഎൽഎമാരും വിജയിനെ പിന്തുണയ്ക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ പാർട്ടി പിളർപ്പിന്റെ വക്കിലാണെന്നാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുക്കപ്പെട്ട 47 എഐഎഡിഎംകെ എംഎൽഎമാരിൽ 35 പേരും ടിവികെ സർക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭാ നേതാവും മൈലം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ സി.വി. ഷൺമുഖത്തിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം എംഎൽഎമാർ ഒത്തുകൂടിയത്.…

Read More

15 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1200 രൂപയും 3 മണിക്കൂറും; ബെംഗളൂരു കൊള്ളക്കാരുടെ’ നഗരമോ? ഓട്ടോ ചാർജ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ; യുവതിയുടെ വീഡിയോ വൈറൽ”

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അമിത ചാർജ് ഈടാക്കലിനെതിരെ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തന്റെ സുഹൃത്തിൽ നിന്ന് 1200 രൂപയാണ് ഈടാക്കിയതെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സന്യ സിങ് പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു. മഴ പെയ്യുന്ന സമയത്ത് നഗരത്തിലെ യാത്രാദുരിതം വിവരിച്ചുകൊണ്ടാണ് സന്യ രംഗത്തെത്തിയത്. മഴയത്തുള്ള കനത്ത ട്രാഫിക്കിൽ 15 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സുഹൃത്തിന് മൂന്ന് മണിക്കൂർ വേണ്ടിവന്നുവെന്ന് സന്യ വീഡിയോയിൽ പറയുന്നു. “ബെംഗളൂരുവിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല.…

Read More

ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ

electric car bike

ബെംഗളൂരു: നഗരത്തിൽ താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (EV) സുരക്ഷയെക്കുറിച്ച് ആശങ്കയേറുന്നു. കഴിഞ്ഞ ആഴ്ച ദക്ഷിണ ബംഗളൂരുവിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ഇരുചക്രവാഹനം അമിതമായി ചൂടായി തീപിടിച്ച സംഭവമാണ് ചർച്ചകൾക്ക് വഴിവെച്ചത്. അമിതമായി ചൂടാകുമ്പോൾ പവർ കട്ട് ചെയ്യേണ്ട സ്മാർട്ട് ചാർജറിലെ സുരക്ഷാ സംവിധാനം പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായത്. വാഹനം ചാർജ് ചെയ്യാൻ വെച്ച് ഉടമ പോയ സമയത്താണ് ചാർജർ അമിതമായി ചൂടായി തീപിടുത്തമുണ്ടായത്. തീ സമീപത്തെ മറ്റ് രണ്ട് വാഹനങ്ങളിലേക്കും പടർന്നെങ്കിലും താമസക്കാർ…

Read More

‘കണ്ണാടി നോക്കി’ ഒന്ന് മുള്ളിയാലോ? റോഡരികിൽ പരസ്യമായി മൂത്രമൊഴിക്കുന്നവന് സ്വന്തം മുഖം കാണാൻ അവസരം! ഈ ഐഡിയ ‘വേറെ ലെവൽ’!

ബെംഗളൂരു: നഗരത്തിലെ സബർബൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ചുവരുകളിൽ പരസ്യമായി മൂത്രമൊഴിക്കുന്നത് തടയാൻ പുതിയ പരീക്ഷണവുമായി അധികൃതർ. മൂത്രമൊഴിക്കാൻ എത്തുന്നവർക്ക് സ്വന്തം മുഖം തന്നെ കാണാൻ പാകത്തിൽ ഭിത്തിയിൽ വലിയ സ്റ്റീൽ കണ്ണാടികൾ സ്ഥാപിച്ചാണ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. ഈ വിചിത്രമായ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. കണ്ണാടികൾ സ്ഥാപിച്ചതോടെ ഈ ഭാഗത്തെ ദുർഗന്ധത്തിന് ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ലജ്ജ തോന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരീക്ഷണം. സോഷ്യൽ മീഡിയയിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്.…

Read More

കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

ഉയരം വിനയായി; ബസിനുള്ളിൽ നിവർന്നുനിൽക്കാനാവാതെ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ് ഹൈദരാബാദ്: അമിത ഉയരം കാരണം ജോലിയിൽ ദുരിതമനുഭവിച്ചിരുന്ന കണ്ടക്ടർക്ക് തുണയായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (TGSRTC). ആറടി ആറിഞ്ച് ഉയരമുള്ള അമീൻ അഹമ്മദ് അൻസാരിയെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബസിനു പുറത്തുള്ള മറ്റ് ജോലികളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് കോർപറേഷൻ ഉത്തരവിറക്കി. സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച് ടി.ജി.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ച അൻസാരിക്ക് തന്റെ ഉയരം തന്നെയായിരുന്നു പ്രധാന വില്ലൻ. ബസിനുള്ളിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ ടിക്കറ്റ് നൽകാനായി…

Read More

യുവതിയെ കാറിൽ കത്തിച്ച് കൊന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ബെം​ഗളൂരു: വിവാഹഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി കൊലപ്പെടുത്തി കാർ കത്തിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദേവനഹള്ളിക്കടുത്തുള്ള സ്വകാര്യ കോളേജിലെ ഗസ്റ്റ് ലക്ചററായ സരോജ (40) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തായ രാമൻജി (45) ആണ് സരോജയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം സോഷ്യൽ മീഡിയ വഴിയാണ് സരോജയും രാമൻജിയും പരിചയപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും അടുത്ത ബന്ധത്തിലായിരുന്നു. ഭർത്താവുമായി വിവാഹമോചനം നേടിയ സരോജയോട് തന്നെ വിവാഹം കഴിക്കണമെന്ന് രാമൻജി…

Read More

ബെംഗളൂരുവിൽ ഇന്ധനക്ഷാമം രൂക്ഷം; പമ്പുകൾക്ക് മുന്നിൽ വാഹനങ്ങളുടെ നീണ്ട നിര

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ ഓട്ടോ എൽപിജി പ്രതിസന്ധിക്ക് പിന്നാലെ പെട്രോൾ, ഡീസൽ വിതരണത്തിലും വൻ തടസ്സം നേരിടുന്നു. നഗരത്തിലെ പ്രധാന പൊതുമേഖലാ എണ്ണ വിതരണക്കാരായ ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്പി), ഭാരത് പെട്രോളിയം (ബിപി) എന്നിവയുടെ കീഴിലുള്ള പമ്പുകളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധന സ്റ്റോക്ക് തീരുന്നത്. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. സ്വകാര്യ ഇന്ധന സ്റ്റേഷനുകളിലെ വില വർദ്ധനവ് മൂലം ഉപഭോക്താക്കൾ കൂട്ടത്തോടെ പൊതുമേഖലാ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതാണ് നിലവിലെ വിതരണ ശൃംഖലയെ തകിടം മറിച്ചത്. പെട്രോൾ…

Read More

അഞ്ച് വർഷം തികയ്ക്കും, പക്ഷേ…”: കസേരയിൽ തുടരുന്നത് സംബന്ധിച്ച് സിദ്ധരാമയ്യയുടെ നിർണ്ണായക വെളിപ്പെടുത്തൽ

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് അഞ്ച് വർഷം തുടരുന്നത് സംബന്ധിച്ച ഹൈക്കമാൻഡിന്റെ ഏത് തീരുമാനവും അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. തന്റെ കാലാവധിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മെയ് 6-ന് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ഞങ്ങളുടെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കും. എന്നാൽ എന്റെ സ്ഥാനത്തെക്കുറിച്ച് ഹൈക്കമാൻഡ് എന്ത് തീരുമാനിക്കുന്നുവോ അതനുസരിച്ച് ഞാൻ പ്രവർത്തിക്കും,” സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡൽഹി സന്ദർശനം നടത്തുമോ എന്ന ചോദ്യത്തിന്, ഹൈക്കമാൻഡ് ആവശ്യപ്പെടുകയോ രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുകയോ ചെയ്താൽ മാത്രമേ…

Read More

തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവിക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് മുൻ എം.പി.യും ഇടതു സഹയാത്രികനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. കേരളത്തിൽ നടന്നത് എൽ.ഡി.എഫിനെതിരെയുള്ള വിധിയെഴുത്തല്ല, മറിച്ച് പിണറായി വിജയന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള ജനങ്ങളുടെ താക്കീതാണെന്നും അദ്ദേഹം തുറന്നടിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വോട്ട് ചോദിച്ചത് മുന്നണിക്കായല്ല, മറിച്ച് ഒരു വ്യക്തിക്ക് വേണ്ടിയായിരുന്നു. തുടർച്ചയായ മൂന്നാം ഊഴം തേടിയത് ജനാധിപത്യ സങ്കൽപ്പത്തിന് നിരക്കാത്ത രീതിയിലാണെന്നും അദ്ദേഹം നിരീക്ഷിച്ചു. ചോദ്യം ചെയ്യപ്പെടാത്ത അമിതാധികാര ഭാവവും ആർക്കും വഴങ്ങാത്ത…

Read More

ഇഴഞ്ഞുനീങ്ങി ബെംഗളൂരു; ശരാശരി വേഗത മണിക്കൂറിൽ 19 കിലോമീറ്ററിൽ താഴെ, വാഹനപ്പെരുപ്പത്തിൽ ശ്വാസംമുട്ടി നഗരം

ബെംഗളൂരു: ഗതാഗതക്കുരുക്കിന്റെ പിടിയിൽപ്പെട്ട് ബെംഗളൂരു നഗരത്തിലെ വാഹനങ്ങളുടെ വേഗത കുത്തനെ കുറയുന്നു. തിരക്കേറിയ സമയങ്ങളിൽ നഗരത്തിലെ പ്രധാന റോഡുകളിലൂടെയുള്ള ശരാശരി വേഗത മണിക്കൂറിൽ വെറും 19.4 കിലോമീറ്ററായി താഴ്ന്നതായി ബെംഗളൂരു ട്രാഫിക് പോലീസിന്റെ ‘അസ്‌ട്രാം’ (ASTraM) റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നഗരത്തിലെ വാഹനങ്ങളുടെ വേഗതയിൽ ആറ് ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-ൽ മണിക്കൂറിൽ 20.4 കിലോമീറ്ററായിരുന്ന ശരാശരി വേഗത 2024-ൽ 19.2 ആയി കുറഞ്ഞു. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, റോഡുകളിലെ തടസ്സങ്ങൾ, വഴിതിരിച്ചുവിടലുകൾ എന്നിവയാണ് വേഗത കുറയാൻ കാരണമായി അധികൃതർ…

Read More
Click Here to Follow Us