കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

ഉയരം വിനയായി; ബസിനുള്ളിൽ നിവർന്നുനിൽക്കാനാവാതെ വലഞ്ഞ കണ്ടക്ടർക്ക് ആശ്വാസമായി പുതിയ ഉത്തരവ്
ഹൈദരാബാദ്: അമിത ഉയരം കാരണം ജോലിയിൽ ദുരിതമനുഭവിച്ചിരുന്ന കണ്ടക്ടർക്ക് തുണയായി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (TGSRTC). ആറടി ആറിഞ്ച് ഉയരമുള്ള അമീൻ അഹമ്മദ് അൻസാരിയെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ബസിനു പുറത്തുള്ള മറ്റ് ജോലികളിലേക്ക് മാറ്റി നിയമിച്ചുകൊണ്ട് കോർപറേഷൻ ഉത്തരവിറക്കി.

സർക്കാർ ജോലി എന്ന സ്വപ്നം സാക്ഷാത്കരിച്ച് ടി.ജി.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ച അൻസാരിക്ക് തന്റെ ഉയരം തന്നെയായിരുന്നു പ്രധാന വില്ലൻ. ബസിനുള്ളിലെ ഇടുങ്ങിയ ഇടനാഴിയിലൂടെ ടിക്കറ്റ് നൽകാനായി നടക്കുമ്പോൾ ഉയരം കാരണം തല മേൽക്കൂരയിൽ തട്ടുന്നതായിരുന്നു പ്രധാന പ്രശ്നം. ബസിനുള്ളിൽ കുനിഞ്ഞുനിന്ന് ജോലി ചെയ്യേണ്ടി വന്നതോടെ അൻസാരിക്ക് കടുത്ത കഴുത്തുവേദനയും പുറംവേദനയും അനുഭവപ്പെട്ടു തുടങ്ങി. ഇതോടെ ജോലി തുടരാനാവാത്ത വിധം അദ്ദേഹം ശാരീരികമായി അവശനായി.

  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ

ആറടിയിലധികം ഉയരമുള്ള അൻസാരിക്ക് ബസിനുള്ളിലെ പതിവ് ഡ്യൂട്ടി നിർവഹിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ ഒരു വർഷത്തേക്ക് ‘ഔട്ട് ഓഫ് ഡെസിഗ്നേഷൻ’ (OD) ഡ്യൂട്ടി നൽകിയിരുന്നു. എന്നാൽ ഏപ്രിൽ 28-ന് ഈ കാലാവധി അവസാനിച്ചതോടെ അദ്ദേഹം വീണ്ടും കണ്ടക്ടർ ജോലിയിലേക്ക് മടങ്ങിപ്പോകേണ്ടി വന്നു. തുടർന്നുള്ള ദിവസങ്ങളിൽ ശാരീരിക പ്രശ്നങ്ങൾ വീണ്ടും രൂക്ഷമായതോടെ അധികൃതർ വിഷയം ഗൗരവമായി പരിഗണിക്കുകയും പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

മെയ് അഞ്ചിന് മുഷീറാബാദിലെ ബസ് ഭവൻ കോർപ്പറേഷൻ ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവ് പ്രകാരം, അൻസാരിക്ക് മേലിൽ ഒ.ഡി ഡ്യൂട്ടിയിൽ തുടരാം. ബസ് പാസ് സെക്ഷനുകളിലോ മറ്റ് ഓഫീസ് വിഭാഗങ്ങളിലോ ശാരീരികമായ ബുദ്ധിമുട്ടുകൾ ഇല്ലാത്ത രീതിയിലുള്ള സേവനങ്ങൾക്ക് ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് നിർദേശം. ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി അൻസാരിക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts