13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; ‘ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

ബെംഗളൂരു: പ്രതികൂല സാഹചര്യങ്ങളോടും അനിശ്ചിതത്വങ്ങളോടും പൊരുതി ജയിച്ച് 24-ാം വയസ്സിൽ 1.8 കോടി രൂപയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി യുവ സംരംഭകൻ. വർഷത്തിൽ 13 കോടി രൂപ വിറ്റുവരവുള്ള ലീഗൽ-ടെക് സ്റ്റാർട്ടപ്പിന്റെ ഉടമയായ ആകാശ് നാരായണനാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള കസാഗ്രാൻഡ് വിവാസിറ്റിയിൽ പുതിയ ഫ്ലാറ്റ് വാങ്ങിയത്.

കുടുംബത്തിലെ കടുത്ത സാമ്പത്തിക-മാനസിക പ്രതിസന്ധികളെ അതിജീവിച്ചാണ് ആകാശ് ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഈ വിജയം തന്റേത് മാത്രമല്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന അമ്മയ്ക്കും, പരിചയസമ്പന്നനല്ലാത്ത തന്നിൽ വിശ്വാസമർപ്പിച്ച കൂടെയുള്ള ജീവനക്കാർക്കും സമർപ്പിക്കുന്നുവെന്നും ആകാശ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് പിന്നിൽ കൂടെനിന്ന mentors, സുഹൃത്തുക്കൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു.

സെന്റ് ജോസഫ്സ് കോളേജ് ഓഫ് ലോ, മണിപ്പാൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ആകാശിന്റെ കുറിപ്പ് ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലക്ഷ്യബോധത്തോടെ പ്രയത്നിച്ചാൽ ഏതൊരു പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിച്ച യുവാവിന് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts