മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി യുവാവ് മരണപ്പെട്ടു. ആലപ്പുഴ കൈനകരി സൗത്ത് ചിറത്തറച്ചിറ വീട്ടിൽ ജയചന്ദ്രന്‍റെയും സുജാതയുടെയും മകൻ സി.ജെ. ജയ്ജീവൻ (18) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.

സഹോദരന്‍റെ വീട്ടിൽ നിന്ന് ബൈക്കിൽ മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി ജയ്ജീവൻ സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജ രാജേശ്വരി നഗറില്‍ സ്വകാര്യ സ്വിമ്മിങ് പൂള്‍ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ ബംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി

ബംഗളൂരുവിലെ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾക്കും ആംബുലൻസ് സൗകര്യങ്ങൾക്കും യുനൈറ്റഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ ജാഷിർ പൊന്നിയം, സുഭാഷ് എന്നിവർ നേതൃത്വം നൽകി. മൃതദേഹം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
[masterslider id="10"]

Related posts