കുട്ടികളെ അഭിനയിപ്പിക്കുന്നതിൽ കർശന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ

ദില്ലി :കുട്ടികളെ അഭിനയിക്കുന്നതിൽ കർശന നിർദ്ദേശങ്ങൾ പുറത്ത് വിട്ട് ദേശീയ ബാലാവകശ കമ്മീഷൻ. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള കരാറുകൾ സംബന്ധിച്ച കാര്യങ്ങൾ നിർദ്ദേശിച്ചു.

സിനിമാ മേഖലയിലെ കുട്ടികൾ വലിയ ചൂഷണത്തിന് ഇരയാകുന്നു എന്നത് സംബന്ധിച്ച് നിരവധി പരാതികൾ ബാലാവകാശ കമ്മീഷന് ലഭിച്ചിരുന്നു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങളുമായി ദേശീയ ബാലാവക കമ്മീഷൻ രംഗത്ത് .

മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ വീഡിയോ ചിത്രീകരണത്തിനായി ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ മുലയൂട്ടലുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾക്കും, പ്രതിരോധവുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ഉപയോഗിക്കാം. കൂടാതെ ആറ് വയസ്സിൽ താഴെയുള്ള കുട്ടികളെ ചിത്രീകരണത്തിനായി ശക്തമായ ലൈറ്റിന് മുൻപിൽ നിർത്തരുതെന്നും തീവ്രമായ മേക്കപ്പ് ഉപയോഗിക്കരുതെന്നും നിർദ്ദേശമുണ്ട്.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

ഒരു ചിത്രീകരണത്തിലും കുട്ടികളുമായി യാതൊരു കരാറുമുണ്ടാക്കാൻ പാടില്ല. പരമാവധി 27 ദിവസം മാത്രമേ കുട്ടികളെ ഷൂട്ടിംഗിനായി ഉപയോഗിക്കാൻ പാടുള്ളു. ഷൂട്ടിംഗിനിടെ കുട്ടികൾക്ക് മൂന്ന് മണിക്കൂർ ഇടവേള നൽകണം. ലൊക്കേഷനിലെ മുതിർന്നവർ കുട്ടികൾ കാൺകെ മദ്യപിക്കാനോ പുകവലിക്കാനോ പാടില്ല, തുടങ്ങിയ നിർദ്ദേശങ്ങളാണ് ബാല കമ്മീഷൻ നൽകിയത്. നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തിയാൽ നിർമ്മാതാവിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts